ചെന്നൈയോട് തോറ്റു; കോഹ്‌ലിയ്ക്ക് കിട്ടിയത് എട്ടിന്റെ പണികള്‍

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ലഭിച്ചത് മുട്ടന്‍ പണി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് വമ്ബന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ കുറഞ്ഞ ഓവര്‍ നിരക്കിന് കോഹ്‌ലിയ്ക്ക് പിഴയും ലഭിച്ചു. 12 ലക്ഷം രൂപയാണ് പിഴ ലഭിച്ചിരിക്കുന്നത്.

ടൈം ഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്നാണ് ഐപിഎല്ലിലെ നിയമം. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനിറ്റിനുള്ളില്‍ 20 ഓവര്‍ പൂര്‍ത്തീകരിക്കുകയും വേണം. ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയാല്‍ ആദ്യ തവണ 12 ലക്ഷവും അതേ സീസണില്‍ വീണ്ടും തെറ്റാവര്‍ത്തിച്ചാല്‍ നായകന്‍ 24 ലക്ഷവും പ്ലെയിംഗ് ഇലവനിലെ മറ്റ് താരങ്ങള്‍ മാച്ച്‌ ഫീയുടെ 25 ശതമാനവും പിഴയൊടുക്കണം. മൂന്നാം തവണയും പിഴവുണ്ടായാല്‍ നായകന്‍ ഒരു മത്സരത്തില്‍ വിലക്ക് നേരിടുകയും 30 ലക്ഷം രൂപ പിഴ നല്‍കുകയും വേണം.

ഇതിനിടെ ആര്‍സിബി താരങ്ങളായ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് ആര്‍സിബി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സീസണില്‍ ഇരുവരുടേയും സേവനം തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അറിയിച്ചു.

prp

Leave a Reply

*