ബൈഡന്‍റെ വിജയം; ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോഡില്‍

മുംബൈ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങി ബൈഡന്‍ വിജയിച്ചതോടെ ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. വ്യാപാരം ആരംഭിച്ച്‌ മണിക്കൂറുകള്‍ക്ക് അകമാണ് ഇന്ത്യന്‍ ഓഹരി വിപണി വന്‍ കുതിപ്പ് നടത്തി സര്‍വകാല റെക്കോഡില്‍ എത്തിയത്.

ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 631 പോയിന്റ് വര്‍ധിച്ച്‌ 42,500 മുകളിലെത്തി. നിഫ്റ്റി 186 പോയിന്‍റ് കൂടി 12,449 പോയിന്‍റില്‍ എത്തി നില്‍ക്കുകയാണ്. ജനുവരിക്ക് ശേഷം നിഫ്റ്റി ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതും ഇന്നാണ്.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതാണ് വിപണിക്ക് ഗുണകരമായത്. ബൈഡന്‍റെ സ്‌ഥാനാരോഹണം ഇന്ത്യന്‍ കമ്ബനികള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്‍റെ അടിസ്‌ഥാനത്തിലാണ് ഓഹരി വിപണിയുടെ കുതിപ്പ്.

ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌.സി.എല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ മാരുതി, എച്ചി.ഡി.എഫ്.സി ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ടിസിഎസ്, ഐടിസി, ഏഷ്യന്‍ പെയിന്‍റ്സ്, എന്‍.ടി.പി.സി, എച്ച്‌.ഡി.എഫ്.സി, എസ്.ബി.ഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

prp

Leave a Reply

*