നടന്‍ ചിരഞ്ജീവിക്ക് കൊവിഡ്

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ്. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നിലവില്‍ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നും നടന്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവ് പറഞ്ഞു. രോഗം ഭേദമാകുന്നവിവരം ഉടന്‍ അറിയിക്കാനാകുമെന്ന പ്രതീക്ഷയും താരം ട്വീറ്റില്‍ പങ്കുവച്ചു.

prp

Leave a Reply

*