വെള്ളാണിക്കല്‍ പാറമുകള്‍ ഇനി ഗ്രീന്‍ ഡെസ്റ്റിനേഷന്‍.!

സാഹസികയാത്ര യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമുണ്ട് തിരുവനന്തപുരത്ത്. വെള്ളാണിക്കല്‍ പാറമുകള്‍. പ്രകൃതിഭംഗികൊണ്ട് ഏറെ അനുഗ്രഹീതമായ ഇവിടമിപ്പോള്‍ തലസ്ഥാനത്തെ തന്നെ ഏറ്റവുംനല്ല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വെള്ളാണിക്കല്‍ പാറമുകള്‍ ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ആക്കി മാറ്റും. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.

https://www.facebook.com/yatrikan0007/posts/651162478881202

പോത്തന്‍കോട്, മാണിക്കല്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിപങ്കിടുന്ന മനോഹരമായ പ്രദേശമാണ് വെള്ളാണിക്കല്‍ പാറമുകള്‍. പാറ മുകളിലെ മൂന്ന് ഏക്കറോളം വരുന്ന വിശാലമായ പ്രദേശത്ത് ഓര്‍മ്മ തുരുത്ത് ഒരുക്കി ആണ് വെള്ളാനിക്കല്‍ പാറ മുകളിനെ ഗ്രീന്‍ ഡെസ്റ്റിനേഷന്‍ ആക്കുക. ഹരിത കേരളം മിഷന്‍ ഒപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഇവിടെ കൈകോര്‍ക്കുന്നു. വിവിധ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വെള്ളാണിക്കല്‍ പാറ മുകളിലേക്കുള്ള പ്രധാന റോഡുകള്‍ ആയ വേങ്ങോട് – വെള്ളാനിക്കല്‍, വെഞ്ഞാറമൂട്- വെള്ളാണിക്കല്‍, വെള്ളാനിക്കല്‍- കോലിയക്കോട് എന്നിവയെല്ലാം പ്ലാസ്റ്റിക് രഹിതവും മാലിന്യമുക്തമാക്കാനാണ് വിനോദസഞ്ചാരവകുപ്പ് പദ്ധതി തയ്യാറാക്കുന്നത്.

ഏറെ പ്രകൃതി ഭംഗി തുളുമ്ബുന്നതും അഡ്വഞ്ചര്‍ ടൂറിസത്തിന് നിരവധി സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രവുമാണ് വെള്ളാണിക്കല്‍ പാറമുകള്‍. സാഹസിക യാത്ര ചെയ്യുന്നവര്‍ക്ക് വെള്ളാണിക്കല്‍ ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് ഉടനീളം സാഹസിക ടൂറിസത്തിന് സര്‍ക്കാര്‍ ഏറെ പ്രോത്സാഹനം നല്‍കി വരികയാണ്. അതോടൊപ്പം വെള്ളാണിക്കലും വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ തിരുവനന്തപുരത്തെ തന്നെ ഏറ്റവും നല്ല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി വിനോദസഞ്ചാരകേന്ദ്രം മാറുമെന്നതില്‍ സംശയമില്ല.

prp

Leave a Reply

*