‘രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യന്‍’- ബൈഡനെ അഭിനന്ദിച്ച്‌ ബുഷ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ്. ‘രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യന്‍’ എന്നാണ് അദ്ദേഹം ബൈഡനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെ അഭിനന്ദിക്കുന്ന പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവാണ് ബുഷ്.

തെരഞ്ഞെടുപ്പില്‍ ഏഴുകോടി വോട്ട് നേടിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹം അഭിനന്ദിച്ചു. ട്രംപ് അസാധാരണമായ നേട്ടം കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷും ബൈഡന് ആംശസകളുമായി എത്തി. ‘നിങ്ങള്‍ക്കും നിങ്ങളുടെ വിജയത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെടുത്തുന്ന സമയമാണിത്. ധാരാളം പേര്‍ നിങ്ങള്‍ നയിക്കണമെന്ന് ആഗ്രഹിക്കുന്നു’ -ജെബ് ബുഷ് പറഞ്ഞു. 2016ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേട്ട പേരായിരുന്നു ജെബ് ബുഷിന്റേത്. പിന്നീട് ട്രംപ് എത്തിയതോടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

prp

Leave a Reply

*