കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ലീഗ് എംഎല്‍എ എം.സി.കമറുദ്ദീനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ചാണ് രണ്ട് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടത്. കമറുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.
ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി.കമറുദ്ദീനെ ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കമറുദ്ദീന്റെ അഭിഭാഷകന്‍ വാദിച്ചു. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് സിവില്‍ കേസ് മാത്രമാണെന്നും പല വകുപ്പുകളും നിലനില്‍ക്കില്ലെന്നും കമറുദ്ദീന്റെ അഭിഭാഷകന്‍ വാദിച്ചു. ലാഭവിഹിതം മുടങ്ങിയത് വ്യാപാരത്തിലെ നഷ്ടം മൂലമാണെന്നായിരുന്നു കമറുദ്ദീന്റെ വാദം. അതേസമയം, 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
സ്വത്ത് സമ്ബാദനം: കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കമറുദ്ദീനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്.
എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയ്‌ക്കെതിരെ കേസ്.
എണ്ണൂറോളം പേര്‍ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്‍ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു.

