പാലാരിവട്ടം മേല്‍പ്പാലം; ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം നിര്‍ണായകമാണ്. പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം; യുവതിക്ക് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തിൽ യുവതിക്ക് എല്ലാ സഹായവും ചെയ്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. സംഭവം നിർഭാഗ്യകരമാണ്. ആശുപത്രിയിലെ ചികിത്സ റിപ്പോർട്ടുകൾ പൂർണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടർമാർ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളെജിലെ ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടി. കളക്ടറോട് റിപ്പോർട്ട് തേടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതിയുടെ ചികിത്സാ ചിലവ് സർക്കാർ […]

കാലവര്‍ഷം ശക്തം; മലപ്പുറത്ത് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുന്നു. അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കടലാക്രമണവും രൂക്ഷമാണ്. ശക്തമായ കാറ്റു വീശാനിടയുള്ളതിനാല്‍ മല്‍ത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്ക് രാത്രി യാത്ര ഒഴിവാക്കണം, ജലാശയങ്ങളില്‍ ഇറങ്ങരുത്, ബീച്ചുകളിലേക്കും മലയോരമേഖലകളിലേക്കും വിനോദസഞ്ചാരത്തിന് പോകരുത് തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധന. എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റില്‍ 10 ശതമാനം വര്‍ധന. ഇതോടെ എട്ട് സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി ലഭിച്ചു. ഉത്തരവില്‍ നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. അനുമതി നല്‍കിയവയില്‍ എംസിഐ അംഗീകാരം നിഷേധിച്ച കോളേജുകളുമുണ്ട്. വര്‍ക്കല എസ്ആര്‍ കോളേജിനും സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. കോഴ വിവാദത്തില്‍പ്പെട്ട കോളേജാണ് വര്‍ക്കല എസ്ആര്‍ കോളേജ്. ഫീസ് ഘടന സബന്ധിച്ചും അവ്യക്തതയുണ്ട്. കോടതിയെ സമീപിക്കുമെന്ന് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ […]

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

പത്തനാപുരം: പത്തനാപുരം പാടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ ഷീനാ ദമ്പതികളുടെ മകൻ ആഷിക്കാ(19) ണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12 മണിക്ക് പോലിസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് ഇന്നലെ എസ്.ഡി.പി. ഐ സംഘർഷത്തിൽ രണ്ട് എ. ഐ. വൈ. എഫ് പ്രവർത്തകർക്ക് മർദ്ധനമേറ്റിരുന്നു. ഇതിന്‍റെ ഭാഗമായി സംഘർഷ സാധ്യത മുന്നിൽ […]

ബാലഭാസ്കറിന്‍റെ അപകട മരണം; ദുരൂഹതകൾ നീങ്ങുന്നു

തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും തൃശൂരില്‍ മുറിയെടുത്തിട്ടും രാത്രി തങ്ങാതെ തിരിച്ചുവന്നത് മുതൽ ദുരൂഹതകൾ ഏറെയായിരുന്നു. രാത്രിയുള്ള മടക്കം ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ രാത്രി യാത്ര പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിൽ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. മാത്രമല്ല തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്കര്‍ തന്നെയാണെന്നും കണ്ടെത്തി. തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ […]

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്കു സാധ്യത

കൊച്ചി: അറബിക്കടലിൽ വായു ചുഴലിക്കാറ്റിന്‍റെ സാനിധ്യമുള്ളതിനാൽ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ഒമ്പതു ജില്ലകളിൽ ഇന്നും യെല്ലൊ അലേർട്ട് തുടരും. കേരളത്തിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭ രൂക്ഷമാകുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് അറബികടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരളമില്ലെങ്കിലും ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് […]

കെഎസ്‌ആര്‍ടിസി താല്‍കാലിക പെയിന്‍റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ താല്‍കാലിക ജീവനക്കാരെ പിടിവിടാതെ ഹൈക്കോടതി. താല്‍കാലിക പെയിന്‍റര്‍മാരെയും പിരിച്ചുവിടണമെന്നുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചുകൊണ്ടാണ് കോടതി വീണ്ടും രംഗത്തുവന്നിരിക്കുന്നത് . തൊണ്ണൂറ് ജീവനക്കാരെ ജൂണ്‍ മൂപ്പതിനകം പിരിച്ചുവിടണമെന്നാണ് നിര്‍ദ്ദേശം . പിഎസ്‌സി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ആഭിചാരവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമവുമായി സര്‍ക്കാരെത്തും. ആഭ്യന്തരവകുപ്പിന്‍റെ ശുപാര്‍ശ നിയമ പരിഷ്‌കരണ കമ്മീഷന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നു. പത്തൊമ്പത് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ ഏരിയയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ആകെ 1532 സൈബര്‍ കേസുകള്‍ നിവിലുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. സിറ്റിയില്‍ […]

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേർന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമാകും. തുടർന്ന് ചുഴലിക്കാറ്റാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം. കാലവർഷക്കെടുതി നേരിടുന്നതിനായി താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, […]