സമാധാന ശ്രമവുമായി ഓർത്തഡോക്സ് സഭ. 1934 ലെ ഭരണ അംഗീകരിക്കുന്നവരെ ഒപ്പം നിർത്തും

തിരുവല്ല: പള്ളി തർക്കത്തെ തുടർന്ന് ഭിന്നിച്ചുനിൽക്കുന്ന വിശ്വാസികളെ ഒന്നിപ്പിക്കാൻ ഓർത്തഡോക്സ് സഭയുടെ ശ്രമം. 1934 ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവരെ ഒപ്പം നിർത്തും. കോടതിവിധികളുടെ അടിസ്ഥാനത്തിൽ സമാധാനം സ്ഥാപിക്കുന്നതിക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്ന് ഓർത്തഡോക്സ് സഭ സിനഡ് അറിയിച്ചു. 1934 ലെ സഭാ ഭരണഘടന അംഗീകരിച്ച് ഓർത്തഡോക്സ് – യാക്കോബായ വിശ്വാസികൾ ഒന്നിച്ചുപോകണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്ന് യൂഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. ജനാധിപത്യപരമായി പളളി ഭരണം നടത്താൻ തയ്യാറാണ്. യാക്കോബായ വിശ്വാസികളെ മാറ്റിനിർത്തില്ല. 1934 ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകും. വിശ്വാസികളെ തെറ്റിദ്ധപ്പിച്ച് ഭിന്നതയുണ്ടാക്കാനാണ് യാക്കോബായ വിഭാഗത്തിൻ്റെ ശ്രമമെന്നും ഓർത്തഡോക്സ് പക്ഷം ആരോപിച്ചു. സഭാ സമാധാനത്തിനായി ഈ മാസം നാലു മുതൽ ആറുവരെ പ്രാർത്ഥന ദിനങ്ങളായി ആചരിക്കാൻ ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു.

prp

Leave a Reply

*