സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചതിന് തെളിവുമായി വി.പി. സജീന്ദ്രൻ എം.എൽ.എ.

സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചതിന് തെളിവുമായി വി.പി. സജീന്ദ്രൻ എം.എൽ.എ.
സ്വപ്ന സുരേഷിനെ വെള്ള പൂശി നിരപരാധിയാക്കിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

എയർ ഇന്ത്യ AISAT ലെ വ്യാജ പരാതി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. B .അനിൽ നൽകിയ സത്യവാങ്ങ്മൂലത്തിൻ്റെ കോപ്പിയാണ് വി.പി.സജീന്ദ്രൻ MLA പുറത്തുവിട്ടത്. സ്വപ്നയെ രക്ഷിയ്ക്കാൻ ഉദ്യോഗസ്ഥരും സർക്കാറും നേരത്തേ മുതൽ നടത്തുന്ന അവിശുദ്ധ ഇടപെടലിൻ്റെ തെളിവാണിത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. B അനിലിൻ്റെ കോൾ ലിസ്റ്റ് NIA പരിശോധിക്കണം എന്ന് വി.പി.സജീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു.

prp

Leave a Reply

*