സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ അറ്റാഷെ സ്വപ്നയെ വിളിച്ചത് നൂറിലധികം തവണ

കൊച്ചി: സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ സ്വപ്നയെ അറ്റാഷെ നൂറിലധികം തവണ ഫോണില്‍ വിളിച്ചുവെന്ന് കണ്ടെത്തല്‍. ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ ഇത്രയധികം തവണ സ്വപ്നയെ വിളിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചുവച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം, നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറില്‍ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷണ്‍ സംഘം കണ്ടെടുത്തു. എസ്ബിഐ ബാങ്ക് ലോക്കറില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണ് കണ്ടെടുത്തത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ പേരിലുള്ള ലോക്കറില്‍ നിന്നും കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*