പരിയാരത്ത് ആശങ്ക, മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

കണ്ണൂ‌ര്‍ : പരിയാരം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇത് വരെ 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതര രോഗങ്ങള്‍ക്ക് ചികിത്സയ്ക്കെത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകിച്ചു. നിലവില്‍ 140ലധികം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍്റീനിലാണ്. ഇവരില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയിലെ ചികിത്സ സൗകര്യം കൂട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂര്‍ ജിലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 47 പേരില്‍ 31 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോ​ഗം പകര്‍ന്നത്. തലശ്ശേരി പൊലീസ് കണ്‍ട്രോള്‍ റൂമിലെ എസ്‌ഐ, ഡിവൈഎസ്പി ഉള്‍പ്പെടെ 30 പോലീസുകാര്‍ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി ഓഫീസും, കണ്‍ട്രോള്‍ റൂമും താല്‍ക്കാലികമായി അടച്ചു.

പരിയാരത്ത് നിലവില്‍ ചികിത്സ അത്യാഹിത രോഗികള്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവര്‍ത്തനം ഭാഗികമാക്കി. ന്യൂറോ പോസ്റ്റ് ഐസിയു , ഗ്യാസ്ട്രോ എന്‍്റോളജി, കമ്യൂണിറ്റി മെഡിസിന്‍ , സി ടി, എം ആര്‍ ഐ സ്കാന്‍ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകള്‍ മുഴുവന്‍ ക്വാറന്‍്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.

prp

Leave a Reply

*