ലോക സമ്ബന്നരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് മുകേഷ് അംബാനി

മുംബൈ : ആഗോള നിക്ഷേപ ഗുരുവും ശതകോടിശ്വരനുമായ വാറന്‍ ബഫറ്റിനെയും മറികടന്ന് മുകേഷ് അംബാനി. ബ്ലൂം ബെര്‍ഗിന്റെ ശതകോടിശ്വര പട്ടികയിലാണ് അംബാനിയുടെ മുന്നേററ്റം . അതോടെ ലോക കോടിശ്വരന്മാരില്‍ എട്ടാം സ്ഥാനത്തെത്തി മുകേഷ് അംബാനി.6,830 കോടി ഡോളര്‍ ആണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി. വാറന്‍ ബഫറ്റിന്‍േറത് 6790 കോടി ഡോളറും.

ലോകത്തെ ശതകോടിശ്വരന്മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ പെടുന്ന ഏക ഏഷ്യ കാരനാണ് അറുപത്തിമൂന്നുകാരനായ അംബാനി.ഈ വര്‍ഷം മാത്രം റിലയന്‍സ് ഓഹരികള്‍ 17 ശതമാനത്തില്‍ അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 290 കോടി ഡോളര്‍ നല്‍കിയതാണ് വാറന്‍ ബഫറ്റ് പിന്നിലാകാന്‍ കാരണം.

അതേസമയം 2012 ലാണ് ബ്ലൂം ബെര്‍ഗ് ശതകോടിശ്വരന്മ്മാരുടെ പട്ടിക പുറത്തുവിടാന്‍ ആരംഭിച്ചത് അന്നുമുതല്‍ ആദ്യ അഞ്ചിനുള്ളില്‍ എത്തുമായിരുന്നു 89കാരനായ ബഫറ്റ്.പെട്രോളിയം ഭീമനായ ബിപിയുമായുള്ള പുതിയ ഇടപാടാണ് സമ്ബന്ന പട്ടികയിലെ ഈ മുന്നേറ്റത്തിന് കാരണം. ജിയോയിലൂടെ സമ്ബൂര്‍ണ കട രഹിത കമ്ബനിയാകാനുള്ള മുകേഷ് അംബാനിയുടെ ശ്രമങ്ങളും ഫലം കണ്ടു

prp

Leave a Reply

*