കോവിഡ് 19 ; സംസ്ഥാനപൊലീസ് മേധാവിക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലേ ;നിര്‍ദേശങ്ങള്‍ പാലിക്കാതെ ബെഹ്‌റ

കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ഓരോ മണിക്കൂറിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്ബോള്‍ ഇതൊന്നും തനിക്ക് ബാധകമല്ല എന്ന തരത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയനുസരിച്ച്‌ കഴിഞ്ഞ പതിനാലുദിവസത്തിനിടെ കോവിഡ് ബാധയില്ലാത്ത രാജ്യങ്ങളില്‍ നിന്നുവന്നവര്‍ പോലും സമൂഹത്തില്‍ ഇടപെടാന്‍ പാടില്ല എന്നാണ്. എന്നാല്‍ മൂന്നുദിവസം ബ്രിട്ടനില്‍ തങ്ങിയശേഷം ആറിന് തിരിച്ചെത്തിയ ഡിജിപി ഇതൊന്നു പാലിച്ചിട്ടില്ല.

ഇദ്ദേഹം വന്നതു മുതല്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമൊപ്പം കോവിഡ് അവലോകനയോഗങ്ങളിലും നിയമസഭയിലും ആറ്റുകാല്‍ പൊങ്കാലയിലും മറ്റനേകം പൊതുചടങ്ങുകളിലും പങ്കെടുത്തു. വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊതുചടങ്ങുകള്‍ക്കെത്താന്‍ ഇത് മതിയായ കാരണമല്ലെന്ന് ആരോഗ്യവകുപ്പിന്റെ എല്ലാ സര്‍ക്കുലറുകളും വ്യക്തമാക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ബ്രിട്ടനില്‍ നിന്നെത്തിയ സംസ്ഥാന പൊലീസ് മേധാവിയുടെ ഈ സഞ്ചാരങ്ങള്‍.

prp

Leave a Reply

*