പ്രളയ ഫണ്ട് തട്ടിപ്പ്; എല്ലാ പ്രതികളുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവായി. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി.കലാം പാഷയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന അന്വേഷണം തുടരുകയാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഒന്നാം പ്രതി വിഷ്ണു പ്രസാദ്, ആറാം പ്രതി നിതിന്‍, ഏഴാം പ്രതി ഷിന്റു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. അതേസമയം, മൂന്നാം പ്രതിയും
മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ എം.എം അന്‍വറിനേയും നാലാം പ്രതി കൗലത് അന്‍വറിനേയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളുടെ സംരക്ഷണയിലാണ് അന്‍വറെന്ന ആക്ഷേപവും ശക്തമാണ്.

prp

Leave a Reply

*