പൗരത്വ ഭേദഗതി നിയമം: യൂറോപ്യന്‍ യൂണിയനിലെ പ്രമേയങ്ങളില്‍ ചര്‍ച്ച ഇന്ന്; നാളെ വോട്ടെടുപ്പ്

ലണ്ടന്‍: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്​ച അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. വ്യാഴാഴ്​ചയാണ്​ വോ​ട്ടെടുപ്പ്.

ഇടതുപക്ഷം മുതല്‍ മധ്യ-വലതുപക്ഷ പാര്‍ട്ടികളില്‍ വരെയുള്ള എം.പിമാരുടെ അഞ്ച്​ കൂട്ടായ്‌മകളാണ്‌ സി.എ.എയെയും എന്‍.ആര്‍.സിയെയും അതി രൂക്ഷമായി വിമര്‍ശിച്ച്‌ പ്രമേയങ്ങള്‍ അവതരിപ്പിച്ചത്​. എന്‍.ആര്‍.സി പോലുള്ള നടപടികള്‍ ‘പരദേശീസ്​പര്‍ധയുടെ അന്തരീക്ഷം’ വഷളാക്കുമെന്നും സാമുദായിക അസഹിഷ്​ണുതയും വിവേചനവും വര്‍ധിപ്പിക്കുമെന്നും വിമര്‍ശിക്കുന്ന പ്രമേയങ്ങളാണ്​ അവതരിപ്പിക്കപ്പെട്ടത്​. അതിനിടെ, സി.എ.എ നടപ്പാക്കുന്നതില്‍ ഇന്ത്യയെ പിന്തുണക്കുന്നതും അതിരുകടന്ന കലാപങ്ങളെ എതിര്‍ക്കുന്നതുമായ ആറാമതൊരു പ്രമേയവും യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്​.

അന്താരാഷ്ട്ര ഉടമ്ബടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍ നിന്ന് പിന്തിരിയണമെന്നും അവ റദ്ദാക്കണമെന്നുമാണ്​ പ്രമേയങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്​. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ​ദേശഭക്​തി വികാരം സാമുദായിക അസഹിഷ്​ണുതയും മുസ്​ലിമുകള്‍ക്കെതിരായ വിവേചനവും വര്‍ധിപ്പിക്കുന്നുണ്ടെന്നും പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സി.എ.എ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്​ത്​ സുപ്രീം കോടതിയെ സമീപിച്ച കേരളത്തെ കുറിച്ചും പ്രമേയങ്ങളില്‍ പരാമര്‍ശമുണ്ട്​.

സര്‍വകലാശാലകളില്‍ നിയമങ്ങള്‍ക്കെതിരായി സമരത്തിനിറങ്ങിയ വിദ്യാര്‍ഥികളെ പൊലീസ്​ അതിക്രൂരമായി നേരിട്ടതിനെ പ്രമേയങ്ങള്‍ വിമര്‍ശിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായുള്ള എന്‍.ആര്‍.സി ലക്ഷക്കണക്കിനാളുകളുടെ പൗരത്വം നഷ്ടപ്പെടുത്താനിടയാക്കുമെന്ന് പ്രമേയങ്ങള്‍ പറയുന്നു. ഇന്‍റര്‍നെറ്റ് സര്‍വിസുകളടക്കം നിര്‍ത്തി വെച്ചത് ജനങ്ങളുടെ മൗലികാവകാശത്തിന് മേലെയുള്ള കടന്നുകയറ്റമാണെന്നും പ്രമേയങ്ങള്‍ വിമര്‍ശിക്കുന്നു.

751 അംഗ പാര്‍ലമ​െന്‍റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങള്‍ അവതരിപ്പിച്ചവര്‍ക്കുണ്ട്. ആറാമത്തെ പ്രമേയത്തെ അംഗീകരിക്കുന്നത്​ 66 അംഗങ്ങളാണ്​. വ്യാഴാഴ്​ച യൂറോപ്യന്‍ സമയം 11.30നാണ്​ (ഇന്ത്യന്‍ സമയം വൈകീട്ട്​ നാല്​) വോ​ട്ടെടുപ്പ്​. ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ചില്‍ ബ്രസല്‍സ്‌ സന്ദര്‍ശിക്കാനിരിക്കെയാണ്‌ പ്രമേയ ചര്‍ച്ചയും വോ​ട്ടെടുപ്പുമെന്നതും ശ്രദ്ധേയമാണ്​.

അതേസമയം, സി.എ.എയും എന്‍.ആര്‍.സിയുമെല്ലാം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നാണ്​ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറി​​െന്‍റ പ്രതികരണം.

prp

Leave a Reply

*