അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച : സാമ്ബത്തിക സര്‍വേ

ന്യൂഡല്‍ഹി : നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ച നിരക്കെന്ന് സാമ്ബത്തിക സര്‍വേ. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച ഉണ്ടാവുമെന്നും സാമ്ബത്തിക സര്‍വേ പറയുന്നു. കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പായി അവതരിപ്പിക്കുന്ന സാമ്ബത്തിക വിശകലന റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. രാജ്യം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്ബോഴാണ് വളര്‍ച്ച നിരക്ക് കൂടുമെന്നു സാമ്ബത്തിക സര്‍വേ പ്രവചിക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 ജൂലൈയില്‍ ജിഡിപി 7 ശതമാനമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നതെങ്കിലും, ഇതിനടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. ഐഎംഎഫിന്റെ വിലയിരുത്തലില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു.

രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി കുത്തനെ താഴോട്ട് പോയത് മുന്നോട്ടു കുതിക്കാനുള്ള തുടക്കമാണെന്നാണ് സാമ്ബത്തിക സര്‍വേ കണക്കുകൂട്ടുന്നത്. ”ധനസ്ഥിതി മെച്ചപ്പെടുത്തല്‍” എന്നതാകും ഇത്തവണ സാമ്ബത്തിക സര്‍വേയുടെ പ്രധാന ഊന്നല്‍. ”ലോകത്തിനായി ഇന്ത്യയില്‍ ഒത്തുകൂടാം” എന്നതാണ് പ്രധാന പോളിസി നിര്‍ദേശം. ഉദ്പാദനരംഗത്ത് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന ഉദ്പാദന മേഖലകള്‍ വികസിപ്പിക്കാനും സാമ്ബത്തിക സര്‍വേ ലക്ഷ്യമിടുന്നു.

prp

Leave a Reply

*