കൊറോണ ; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു . അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് . വ്യാഴാഴ്ച ഏഴു പേര്‍ അഡ്മിറ്റായി. 1038 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്.

24 പേരുടെ രക്ത സാമ്ബിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ് . ബാക്കിയുള്ള ഫലം വരാനുണ്ട്. പൂനെ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്ബിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാര്‍ത്ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്ന് മന്ത്രി പറഞ്ഞു . തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകേണ്ടതുമാണെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു .

prp

Leave a Reply

*