വേനല്‍ കടുത്തു: മലയോര മേഖലയില്‍ നദികള്‍ വറ്റിവരളുന്നു

തിരുവനന്തപുരം: വേനല്‍ കനത്തതോടെ മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ളമെത്തിക്കുന്ന പമ്ബ് ഹൗസുകള്‍ മിക്കപ്പോഴും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനാല്‍ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തിലാണ്. നിരവധി കോളനികളിലും ആദിവാസി മേഖലകളിലും കുടിവെള്ളമെത്തിച്ചിരുന്ന ചിറ്റാര്‍ വറ്റിവരണ്ടു. വാമനപുരം ആറിലെ ചെല്ലഞ്ചിക്കടവിന്റെ സ്ഥിതിയും വ്യതസ്ഥമല്ല. ആറുകള്‍ വറ്റിത്തുടങ്ങിയതോടെ മലയോരമേഖലയിലെ ജനം കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ്.



പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലേയ്ക്ക് വെള്ളമെത്തിക്കുന്ന ചിറ്റാറിലെ പമ്ബ് ഹൗസ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചെങ്കിലും വെള്ളം ഇല്ലാത്തത് മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കുകായാണ്. വെള്ളമില്ലാത്തനിനാല്‍ ആറ്റില്‍ പലയിടങ്ങളിലായി നാട്ടുകാര്‍ കുളം കുത്തിയിരിക്കുകയാണ്.പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലരുകോണം, കൊച്ചുവിള, കുണ്ടാളംകുഴി, എന്‍എസ്‌എസ് ജംഗ്ഷന്‍, മാന്തുരുത്തി, പറക്കോണം എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുബങ്ങളാണ് ഏറെ ദുരിതത്തിലായത്. പൈപ്പ് പൊട്ടല്‍ ഭീഷണിക്കു പിന്നാലെയാണ് ഈ മേഖലയില്‍ ഇപ്പോള്‍ കുടിവെള്ള ക്ഷാമവും കൂടിയിരിക്കുന്നത്.

രാവിലെ മുതല്‍ കാത്തിരുന്നാലും വൈകിട്ടോടെയാണ് പൈപ്പില്‍ വെള്ളം വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മിക്ക ദിവസങ്ങളിലും ലൈനില്‍ വെള്ളമില്ലന്നാണ് നാട്ടുകാരുടെ പരാതി. വേനല്‍കനത്തതോടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ സംവിധാനങ്ങളില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൊക്കേട്ടേല, ഇറവൂര്‍, പള്ള ചെല്ലഞ്ചിപാടം, കാലങ്കാവ്, പനവൂര്‍, മാണിക്കല്‍, കൊല്ലരുകോണം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളമില്ലാതായതോടെ കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ചു വരികയാണ്

prp

Leave a Reply

*