ന്യൂസിലന്‍ഡിന് ടോസ്, ഇന്ത്യയെ ബാറ്റിങിന് വിട്ടു; സഞ്ചു ഓപ്പണ്‍ ചെയ്യും

വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ടീം ഇന്ത്യയെ ബാറ്റിങിന് വിട്ടു. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെ മലയാളി താരം സഞ്ചു സാംസണ്‍ ഇന്ന് കളിക്കാനിറങ്ങും. ലോകേഷ് രാഹുലിനൊപ്പം സഞ്ചുവാകും ഓപ്പണര്‍.

സഞ്ചുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്‌നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍സുന്ദറും ടീമിലെത്തി.

കിവീസ് നിരയില്‍ പരിക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കുന്നില്ല. ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. തോളിനേറ്റ പരുക്കാണ് കെയ്ന്‍ വില്യംസന് വിനയായത്. വില്യംസണ് പകരം ടോം ബ്രൂസ് ടീമിലെത്തി.

prp

Leave a Reply

*