എഴുത്തുകാരന്‍ യു എ ഖാദറിന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട്: പ്രശസ‌്ത എഴുത്തുകാരന്‍ യു എ ഖാദറിന്‍റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന‌് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും അറിയിച്ചു. പൊക്കുന്നിലെ ‘അക്ഷരം’വസതിയില്‍ യു എ ഖാദറെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയും കാല്‍മുട്ട് മാറ്റി വെച്ച ശസ്ത്രക്രിയയും കഴിഞ്ഞുള്ള വിശ്രമത്തിലാണ‌് യു എ ഖാദര്‍.  ഈ അവസ്ഥ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. പുരുഷന്‍ കടലുണ്ടി എംഎല്‍എ യും […]

കാര്‍ട്ടൂണ്‍ വിവാദം; ഒരേ നിലപാടെടുത്ത് സര്‍ക്കാരും പ്രതിപക്ഷവും

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയെടുത്ത കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഒരേ നിലപാട് സ്വീകരിച്ച്‌ സര്‍ക്കാരും പ്രതിപക്ഷവും രംഗത്ത്. മത ചിഹ്നങ്ങളെ അപമാനിച്ച കാര്‍ട്ടൂണിനു അവാര്‍ഡ് കൊടുത്തത് ശരിയല്ലെന്ന് നേരത്തെ നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് സാംസ്കാരിക മന്ത്രി എ കെ ബാലനും യോജിച്ചിരുന്നു . പ്രതിപക്ഷ നേതാവിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ബാലന്‍ വ്യക്തമാക്കി . മത വികാരങ്ങളെ വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതെന്നും അക്കാദമി നിലപാട് തിരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അവാര്‍ഡ് നല്‍കിയ […]

പാലാരിവട്ടം മേല്‍പ്പാലം; ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം നിര്‍ണായകമാണ്. പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധന. എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റില്‍ 10 ശതമാനം വര്‍ധന. ഇതോടെ എട്ട് സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി ലഭിച്ചു. ഉത്തരവില്‍ നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. അനുമതി നല്‍കിയവയില്‍ എംസിഐ അംഗീകാരം നിഷേധിച്ച കോളേജുകളുമുണ്ട്. വര്‍ക്കല എസ്ആര്‍ കോളേജിനും സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. കോഴ വിവാദത്തില്‍പ്പെട്ട കോളേജാണ് വര്‍ക്കല എസ്ആര്‍ കോളേജ്. ഫീസ് ഘടന സബന്ധിച്ചും അവ്യക്തതയുണ്ട്. കോടതിയെ സമീപിക്കുമെന്ന് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ […]

ആഭിചാരവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമവുമായി സര്‍ക്കാരെത്തും. ആഭ്യന്തരവകുപ്പിന്‍റെ ശുപാര്‍ശ നിയമ പരിഷ്‌കരണ കമ്മീഷന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നു. പത്തൊമ്പത് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ ഏരിയയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ആകെ 1532 സൈബര്‍ കേസുകള്‍ നിവിലുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. സിറ്റിയില്‍ […]

രണ്ടാമൂഴത്തിന്‍റെ പ്രൗഡിയോടെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റു

ന്യൂഡല്‍ഹി: രണ്ടാമൂഴത്തിന്‍റെ പ്രൗഡിയോടെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോദി രാജ്യത്തിന്‍റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് വി.മുരളീധരന്‍ സഹമന്ത്രിയായി അധികാരമേറ്റു ദൈവനാമത്തിലായിരുന്നു നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ. മോദിക്ക് പിന്നാലെ രാജ്നാഥ്‌സിംഗും മൂന്നാമനായി പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ അമിത് ഷായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് നിതിന്‍ ഗഡ്കരി, പി വി സദാനന്ദഗൗഡ, നിര്‍മ്മല സീതാരാമന്‍, രാം വിലാസ് പസ്വാന്‍, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, […]

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ; ചടങ്ങിൽ പങ്കെടുക്കുക രാഹുൽ ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുക്കും. പ്രമുഖ ദേശീയ പ്രാദേശിക നേതാക്കളെയും, എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു പി എ ചെയർപേർസൺ സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തേക്കും. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച് ഡി ദേവഗൗഡ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരാണ് […]

മസാല ബോണ്ടുകള്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് പ്രതിപക്ഷം; ചര്‍ച്ചചെയ്യാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മസാലബോണ്ടിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. സര്‍ക്കാര്‍ പുറത്തിറക്കുന്ന മസാലബോണ്ടുകള്‍ അധിക സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ നല്‍കിയ നോട്ടീസനുസരിച്ച്‌ സഭയില്‍ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും അതുകൊണ്ട് സഭ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ […]

പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ ഒരു ശതമാനം പ്രളയസെസ് പിരിക്കാന്‍ വിജ്ഞാപനമിറങ്ങി. ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാണ്. സ്വര്‍ണാഭരണങ്ങള്‍ക്ക് കാല്‍ ശതമാനമാണ് സെസ്. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി പിരിച്ച് പ്രളയബാധിത ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയത്. പ്രളയസെസുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച ഒപ്പുവച്ചിരുന്നു. രണ്ട് വര്‍ഷത്തേക്ക് അടിസ്ഥാനവിലയുടെ രണ്ട് ശതമാനം സെസ് പിരിക്കാനാണ് നീക്കം. ഉത്പന്നങ്ങളുടെ അഞ്ച് ശതമാനത്തിന് മുകളിലേക്കുളള നികുതി സ്ലാബുകളിലായിരിക്കും സെസ്. സിനിമാ ടിക്കറ്റ്, റെയില്‍വേ അടക്കമുളള […]

നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; കേന്ദ്രമന്ത്രിസഭയില്‍ സംസ്ഥാന പ്രാതിനിധ്യം ഉണ്ടാകില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴ്യാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മന്ത്രിമാരും സ്ഥാനമേല്‍ക്കും. കേരളത്തിന് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല. പശ്ചിമ ബംഗാള്‍, ഒഡീഷ കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യം. എന്‍ഡിഎ ഘടക്ഷികളായ ശിവസേനയ്ക്കും ജെഡിയുവിനും കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കും. ഒന്നാം മോദി മന്ത്രിസഭ വൈകുന്നേരം ആറ് മണിയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കില്‍ ഇത്തവണ ഏഴ് മണിയ്ക്കാണ് സത്യപ്രതിജ്ഞ സമയം. വ്യാഴ്യാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദിയോടൊപ്പം മറ്റ് മന്ത്രിസഭാ അംഗങ്ങള്‍ക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലി […]