നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ; ചടങ്ങിൽ പങ്കെടുക്കുക രാഹുൽ ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുക്കും. പ്രമുഖ ദേശീയ പ്രാദേശിക നേതാക്കളെയും, എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു പി എ ചെയർപേർസൺ സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തേക്കും. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച് ഡി ദേവഗൗഡ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരാണ് ആണ് ക്ഷണം ലഭിച്ച പ്രമുഖർ.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി മന്ത്രി ജഗൻ മോഹൻ റെഡ്ഡിയിം ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ച മമതാ ബാനർജി ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. പശ്ചിമബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ കുടുംബത്തെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് മമത വിട്ടു നിൽക്കുന്നത്. മമതയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ജയൻ ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കില്ല.

prp

Leave a Reply

*