രണ്ടാമൂഴത്തിന്‍റെ പ്രൗഡിയോടെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റു

ന്യൂഡല്‍ഹി: രണ്ടാമൂഴത്തിന്‍റെ പ്രൗഡിയോടെ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോദി രാജ്യത്തിന്‍റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് വി.മുരളീധരന്‍ സഹമന്ത്രിയായി അധികാരമേറ്റു

ദൈവനാമത്തിലായിരുന്നു നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ. മോദിക്ക് പിന്നാലെ രാജ്നാഥ്‌സിംഗും മൂന്നാമനായി പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ അമിത് ഷായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് നിതിന്‍ ഗഡ്കരി, പി വി സദാനന്ദഗൗഡ, നിര്‍മ്മല സീതാരാമന്‍, രാം വിലാസ് പസ്വാന്‍, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, തവര്‍ ചന്ദ് ഗെലോട്ട്, എസ് ജയശങ്കര്‍രമേശ് പൊഖ്‌റിയാല്‍ നിശാങ്ക്, അര്‍ജുന്‍ മുണ്ട, സ്മൃതി ഇറാനി, ഹര്‍ഷവര്‍ദ്ധന്‍, പ്രകാശ് ജാവദേക്കര്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്‌ളാദ് ജോഷി, മഹേന്ദ്ര നാഥ് പാണ്ഡെ, എ ജി സാവന്ത് ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിംഗ് ഷെഖാവത്, സന്തോഷ് കുമാര്‍, ഗാംഗ്വര്‍, റാവു ഇന്ദര്‍ജീത് സിംഗ്, ശ്രീപദ് നായിക്, ജിതേന്ദ്ര സിംഗ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

25 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള മന്ത്രിമാരും സഹമന്ത്രിമാരും ചുമതലയേറ്റു. കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരായ അരുണ്‍ ജെയ്റ്റിലി, സുഷമസ്വരാജ്, മേനകാഗാന്ധി തുടങ്ങിയവര്‍ ഈ മന്ത്രിസഭയില്‍ ഇല്ല. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള ലോകരാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ നിരവധി പ്രമുഖ പങ്കെടുത്തു.

prp

Leave a Reply

*