കാര്‍ട്ടൂണ്‍ വിവാദം; ഒരേ നിലപാടെടുത്ത് സര്‍ക്കാരും പ്രതിപക്ഷവും

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയെടുത്ത കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഒരേ നിലപാട് സ്വീകരിച്ച്‌ സര്‍ക്കാരും പ്രതിപക്ഷവും രംഗത്ത്.

മത ചിഹ്നങ്ങളെ അപമാനിച്ച കാര്‍ട്ടൂണിനു അവാര്‍ഡ് കൊടുത്തത് ശരിയല്ലെന്ന് നേരത്തെ നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് സാംസ്കാരിക മന്ത്രി എ കെ ബാലനും യോജിച്ചിരുന്നു . പ്രതിപക്ഷ നേതാവിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ബാലന്‍ വ്യക്തമാക്കി .

മത വികാരങ്ങളെ വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതെന്നും അക്കാദമി നിലപാട് തിരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അവാര്‍ഡ് നല്‍കിയ കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്നും നിയമസഭയില്‍ സബ്മിഷനില്‍ ചെന്നിത്തല പറഞ്ഞു. ഇനിത് മറുപടി നല്‍കിയ സാംസ്കാരിക മന്ത്രി പ്രകോപനമരമാണ് അവാര്‍ഡ് കിട്ടിയ കാര്‍ട്ടൂണെന്നും മത ചിഹ്നങ്ങളെ അപമാനിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു .

അതേസമയം കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാറിന്‍റെ നിലപാടിനെ സിപിഐ വിമര്‍ശിക്കുകയാണ് ചെയ്തത് . ലളിത കല അക്കാദമി സ്വതന്ത്ര സ്ഥാപനം എന്നായിരുന്നു കാനത്തിന്‍റെ നിലപാട്. ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം അത് തിരിച്ചെടുക്കുമോ എന്നും കാനം ആരാഞ്ഞു.

prp

Leave a Reply

*