കൊച്ചിയില്‍ റണ്‍വേ അടച്ചിടുന്നു; നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ പകല്‍ സര്‍വീസ് ഇല്ല

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റണ്‍വേ അടച്ചിടുന്നതിനാലാണിത്. ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബര്‍ 6 മുതല്‍ മാര്‍ച്ച്‌ 28 വരെ റണ്‍വേ അടച്ചിടും. മൂന്നു പാളികളായി റണ്‍വേ പുനര്‍നിര്‍മിക്കുന്ന ജോലികളാണു നടത്തുന്നത്.

നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് ഈ സമയത്ത് കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സര്‍വീസുകള്‍ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റണ്‍വേ സാധാരണ പോലെ പ്രവര്‍ത്തിക്കും. വിമാനക്കമ്ബനികളോട് ഈ സമയത്തിനനുസരിച്ച്‌ സര്‍വീസ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ പത്തു വര്‍ഷത്തിലും റണ്‍വേ റീകാര്‍പ്പറ്റിങ് നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം. 1999ല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റണ്‍വേയുടെ ആദ്യ റീകാര്‍പ്പെറ്റിങ് ജോലികള്‍ 2009ല്‍ നടന്നു. രണ്ടാമത്തേതും കൂടുതല്‍ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക. .

prp

Leave a Reply

*