താജ്മഹല്‍ സൗന്ദര്യം ആസ്വദിക്കാനുള്ള സമയം 3 മണിക്കൂറായി ചുരുക്കി

ആഗ്ര: ചരിത്ര പ്രാധാന്യമുള്ള താജ് മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ പണി കിട്ടും മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം താജ്മഹല്‍ പരിസരത്ത് ചെലവഴിച്ചാല്‍ കൂടുതല്‍ തുക പിഴയടയ്‌ക്കേണ്ടിവരും.

അനധികൃത പ്രവേശനം തടയാന്‍ പുതിയതായി സ്ഥാപിച്ച ഗേറ്റുകളിലൂടെ വേണം താജ്മഹലിലേയ്ക്ക് കടക്കാന്‍. ഇത്തരത്തില്‍ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകള്‍. വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക ഗേറ്റുകളുണ്ട്.

മുന്നുമണിക്കൂര്‍ മാത്രം ചെലവിടാന്‍ അനുവദിക്കുന്ന ടോക്കണുകളാണ് നല്‍കുക. അതില്‍കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാര്‍ജ് ചെയ്യണം. മുന്‍പ് രാവിലെയെത്തുന്ന സന്ദര്‍ശകരെ വൈകുന്നേരം വരെ താജ്മഹല്‍ പരിസരത്ത് തങ്ങാന്‍ അനുവദിച്ചിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. 

അതേസമയം സര്‍ക്കാരിന്‍റെ പുതിയ നീക്കത്തിനെതിരെ വിനോദ സഞ്ചാരികള്‍ രംഗത്തെത്തി. താജ്മഹല്‍ സമീപത്ത് സമയ പരിധി നീട്ടണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.

prp

Leave a Reply

*