കേരള ജനത നല്‍കിയ കനത്ത തിരിച്ചടിയുമായി പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്

തിരുവനന്തപുരം: അധികാരത്തിലേറ്റിയ ജനങ്ങൾ നൽകിയ തിരിച്ചടിയുടെ നിഴലിൽ പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്. തിരിച്ചടിയുടെ ആഘാതം മറികടക്കുകയെന്നതാണ് സർക്കാരിനു മുന്നിലുള്ള അടിയന്തര വെല്ലുവിളി. പ്രളയാനന്തര കേരള പുനർനിർമാണമെന്ന കടമ്പയും സർക്കാരിനു മുന്നിലുണ്ട്.  നൂറ്റാണ്ടിലെ പ്രളയം,നിപ,ശബരിമല യുവതീ പ്രവേശന വിധി തുടങ്ങിയവ പിണറായി സർക്കാരിന്‍റെ മൂന്നാം വർഷമായിരുന്നു. വികസന പ്രവർത്തനങ്ങൾ ഏറെ നടത്തിയെന്ന അവകാശവാദമാണ് സർക്കാരിന്‍റെത്. വെല്ലുവിളികൾ വിജയകരമായി അതിജീവിച്ചെന്ന ആത്മവിശ്വാസവും സർക്കാരിനുണ്ടായിരുന്നു. ഈ ആത്മവിശ്വാസം പക്ഷേ വോട്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിക്ക് കേരള ജനത കനത്ത […]

തെരഞ്ഞെടപ്പു വിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടപ്പു വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നും 4,79,505 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്. അതേസമയം, പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ […]

രാജ്യത്ത് 150 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‍കൂട്ടറുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2025 ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം നടപ്പില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 150 സിസിയും അതിനു താഴെയുള്ള പെട്രോള്‍ എഞ്ചിനുകളുള്ള എല്ലാ ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.  നിരോധനത്തിലുള്ള കരട് ബില്‍ തയ്യാറായെന്നും സൂചനകളുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരോധന നീക്കം. ഈ ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ […]

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരള നിര്‍മിതിയാണ് ലക്ഷ്യം: മുഖ്യമന്ത്രി

ജനീവ: ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്‍റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് – പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

കാസര്‍ഗോഡ് : ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു. കാസര്‍ഗോഡ് പാര്‍ലമെന്‍റെ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ് നടക്കുന്നത്. മഞ്ചേശ്വരം, കാസര്‍ഗോഡ് , ഉദുമ മണ്ഡലങ്ങളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം കാസര്‍ഗോഡ് ഗവ. കോളേജിലും കാഞ്ഞാങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം നെഹ്‌റു കോളേജിലും പയ്യന്നൂര്‍ മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം പയ്യന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കല്യാശേരി മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം […]

വിവാഹശേഷം സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേര്‌ ചേര്‍ക്കേണ്ടതില്ല; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ദില്ലി: വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകാനാഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഏറെ സന്തോഷപ്രദമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്ന സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റണമെന്ന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ഇനിയുണ്ടാകില്ല. വിവാഹം കഴിഞ്ഞ സ്‌ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര്‌ കൂടി ചേര്‍ക്കണമെന്നായിരുന്നു നേരത്തെ നിയമം .  ഇനി സ്‌ത്രീകള്‍ വിവാഹശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്നതിന്‌ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റേണ്ടി വരില്ലെന്നാണ്‌ പ്രധാനമന്ത്രി വ്യക്തമാക്കിയത്‌. ഇന്ത്യന്‍ മര്‍ച്ചന്‍റ് ചേംബേഴ്‌സ്‌ വനിതാ വിഭാഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ […]

ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ടിക് ടോക് നിരോധിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോടാണ് ഹൈക്കോടതിയുടെ ആവശ്യം. ടിക്ക് ടോക്കിലൂടെ പോണോഗ്രാഫി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ടിക് ടോക് ആപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. സെക്‌സ്, ലഹരി, ആഭാസ ഡാന്‍സുകള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍ തുടങ്ങിയവ വ്യാപകമായി പ്രചരിക്കുന്നത് കാരണം […]

ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി ഇടപെടുന്നു

കണ്ണൂര്‍: ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിമാനകമ്ബനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ സമീപിച്ചു. വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതല്‍ 400 ശതമാനം വരെ എയര്‍ലൈന്‍ […]

മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. കൊടും ചൂടിന്‍റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. എല്‍പി സ്‌കൂളുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ വരെ ഉത്തരവ് പാലിക്കണം. മധ്യവേനലവധിക്ക് ക്യാമ്പുകളോ ശില്‍പശാലകളോ സംഘടിപ്പിക്കുന്നത് പരമാവധി 10 ദിവസമായി നിജപ്പെടുത്തി. ഇതിനായി മുന്‍കൂര്‍ അനുമതി നേടണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ബാലാവകാശകമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ ചില […]

മുപ്പത് വര്‍ഷം ദുരിതം അനുഭവിച്ച ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ആഘോഷിക്കുകയായിരുന്നു: നരേന്ദ്രമോദി

ന്യൂഡല്‍ഹി: കഴിഞ്ഞ മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച് കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ആഘോഷിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ബി.ജെ.പിയും കൂടുതല്‍ സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ ശക്തിയുടെ പ്രഖ്യാപനം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും പരീക്ഷണം വിജയകരമായതിന് ശേഷമാണ് അക്കാര്യം രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും മോദി വ്യക്തമാക്കി. ബലാകോട്ട് വ്യോമാക്രമണം നടത്തിയത് തന്റെ ശൈലി അങ്ങനെ ആണെന്നായിരുന്നു മോദിയുടെ പ്രതികരണം. ബലകോട്ട്, […]