തെരഞ്ഞെടപ്പു വിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടപ്പു വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നും 4,79,505 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്. അതേസമയം, പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച നടന്നേക്കുമെന്നാണ് സൂചന.

prp

Leave a Reply

*