മസാല ബോണ്ടുകള്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് പ്രതിപക്ഷം; ചര്‍ച്ചചെയ്യാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മസാലബോണ്ടിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. സര്‍ക്കാര്‍ പുറത്തിറക്കുന്ന മസാലബോണ്ടുകള്‍ അധിക സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു.

കെ.എസ് ശബരീനാഥന്‍ എം.എല്‍.എ നല്‍കിയ നോട്ടീസനുസരിച്ച്‌ സഭയില്‍ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും അതുകൊണ്ട് സഭ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

മസാലബോണ്ടുമായി ബന്ധപ്പെട്ട് നേരത്തെയും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കിഫ്ബി പദ്ധതികള്‍ക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു. കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കും.

prp

Leave a Reply

*