സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

കൊച്ചി: സംസ്ഥാനത്ത് ജൂൺ 9 ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. 52 ദിവസത്തെയ്ക്കാണ് നിരോധനം.

രാജ്യ സുരക്ഷയുടെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാർഡുകൾ കൈയ്യിൽ കരുതണമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല.

യന്ത്രവത്കൃത യാനങ്ങൾക്കാണ് മത്സ്യബന്ധനത്തിന് നിരോധനമെർപ്പെടുത്തുന്നത്. ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 ബോട്ടുകൾ ഉണ്ടാകും. ഫിഷറീസ് – മറൈൻ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗത്തിന്‍റെ നേത്വത്തിലാണ് നടപ്പാക്കുന്നത്.

നിരോധനത്തിന് മുന്നോട്ടിയായി ഈ മാസം 29, 30 തീയതികളിൽ തീരദേശ ജില്ലകളിൽ കളക്ടർമാർ പ്രത്യക യോഗങ്ങൾ വിളിച്ചുചേർക്കും. നിരോധന കാലയളവിൽ 4500 രൂപയുടെ സമാശ്വാസമാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്. ഈ സമയത്ത് കടൽ സുരക്ഷാ സേനാംഗങ്ങളായി 80 മത്സ്യത്തൊഴിലാളികളെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു.

നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐ.ഡി. കാർഡ് കൈയിൽ കരുതേണ്ടതാണ്. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്‍റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

prp

Leave a Reply

*