സംസ്ഥാനത്ത് ജൂണ്‍ 3ന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂള്‍ തുറക്കുന്നത് 12-ാം തീയതിയിലേക്ക് മാറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി തന്നെ വിശദീകരണം നല്‍കിയിരിക്കുന്നത്.ജൂണ്‍ 3 ന് തന്നെ സ്കൂളുകള്‍ തുറക്കും.

പുതിയ അധ്യായന വര്‍ഷം തുടങ്ങുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇരുന്നൂറിലേറെ അധ്യയന ദിനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്

prp

Leave a Reply

*