ടോക്കിയോ: ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തില്‍ 4-3 നാണ് ഇന്ത്യന്‍ ജയം.വന്ദന കത്താരിയയുടെ ഹാട്രിക് ഗോളാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്
പൂള്‍ എ യിലെ ഇന്നത്തെ മത്സരത്തില്‍ ബ്രിട്ടനോട് ഐയര്‍ലന്റ് തോല്‍ക്കുകയോ സമനിലയിലെത്തുകയോ ചെയ്താല്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കും
18-ാം മിനിറ്റില്‍ ഇന്ത്യയുടെ വന്ദന കത്താരിയ ആദ്യ ഗോള്‍ അടിച്ചു. മികച്ച ഫീല്‍ഡ് ഗോള്‍ നേടി ഇന്ത്യ സമ്മര്‍ദ്ദത്തിലല്ലെന്ന് വന്ദന കട്ടാരിയ ഉറപ്പുവരുത്തി.
ഇന്ത്യന്‍ വനിതകള്‍ മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലും മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആക്രമണവും പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കുന്നതിലും പ്രശ്‌നമായിരുന്നു.
ആദ്യ പാദം തീരാന്‍ രണ്ടു മിനിറ്റു ബാക്കിയുള്ളപ്പോള്‍ ദക്ഷിണാഫ്രിക്ക സമനില ഗോള്‍ നേടി. ഗ്ലാസ്ബിയുടെ വക ഗോള്‍. 4 സെക്കന്‍ഡ് ശേഷിക്കെ ഇന്ത്യ ഒരു നാലു പെനാല്‍റ്റി കോര്‍ണര്‍ അവസരങ്ങളാണ് ആദ്യ പാദത്തില്‍ മാത്രം ഇന്ത്യ ഗോള്‍ നേടാതെ കളഞ്ഞത്.
രണ്ടാം പാദത്തിന്റെ മൂന്നാം മിനിറ്റില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. ഇത്തവണ പെനാല്‍റ്റി കോര്‍ണര്‍ പാഴായില്ല. ദീപാ ഗ്രേസ് എടുത്ത കോര്‍ണര്‍ കിക്ക് വന്ദന വലയിലിട്ടു.വന്ദന കട്ടാരിയയുടെ രണ്ടാം ഗോള്‍. ആദ്യപാദത്തിന്റെ ആവര്‍ത്തനം പോലെ രണ്ടാം പാദത്തിന്റെ അന്ത്യ നിമിഷത്തില്‍ ദക്ഷി്ണാഫ്രിക്കയുടെ സമനില ഗോള്‍
അവസാന നിമിഷം പെനാല്‍റ്റി കോര്‍ണര്‍ ഒഴികെ, ദക്ഷിണാഫ്രിക്കയ്ക്ക്് ആക്രമണാത്മക അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല, മാത്രമല്ല ഉടനീളം സമ്മര്‍ദ്ദത്തിലായിരുന്നു.
ആദ്യ രണ്ടു പാദങ്ങളുടെ ആവര്‍ത്തനം മൂന്നാം പാദത്തിലും. തുടക്കത്തിലേ ഇന്ത്യയ്ക്ക് ഗോള്‍. നേഹ ഗോയലിന്റെ കന്നി ഗോള്‍. മോനിക്ക എടുത്ത പെനാല്‍റ്റി കോര്‍ണറാണ് നേഹ ഗോളാക്കിയത്. ഇന്ത്യ (3-2)
ഗ്രീന്‍ കാര്‍ഡിനെ പിന്തുടര്‍ന്ന് ഒരു കളിക്കാരന് കുറവുള്ള ഇന്ത്യന്‍ പ്രതിരോധത്തിലെ വിടവ് മാരിസന്‍ മറൈസ് മുതലാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും സമനില നേടാന്‍ കഴിഞ്ഞു
വന്ദന വീണ്ടും. ഹാട്രിക് ഗോള്‍. ഇന്ത്യ 4-3 ന് മുന്നില്‍
വന്ദന കത്താരിയ
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ഇന്നത്തെ മറ്റൊരു മത്സരത്തില്‍ ബ്രിട്ടനോട് ഐയര്‍ലന്റ് തോല്‍ക്കുകയോ സമനിലയിലെത്തുകയോ ചെയ്താല്‍ പൂണ്‍ എ യില്‍നിന്ന് നാലാം ടീമായി ഇന്ത്യന്‍ വനിതകള്‍ക്ക് ക്വര്‍ട്ടറില്‍ പ്രവേശിക്കാം. ബ്രിട്ടന്‍ ജയിച്ചാല്‍ ഇന്ത്യയക്ക് സമനിലയായലും ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. നാലു മത്സരങ്ങല്‍ വീതം പൂര്‍ത്തിയായപ്പോള്‍ തോല്‍വി അറിയാതെ 12 പോയിന്റുമായി ജര്‍മ്മനിയും ഹോളണ്ടും 6 പോയിന്റുള്ള ബ്രിട്ടനും നോക്കൗണ്ട് ഉറപ്പിച്ചു. ഇന്ത്യയ്ക്കും അയര്‍ലന്റിനും മൂന്നു പോയിന്റ് വീതമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് പോയിന്റോന്നുമില്ല