ബഹിരാകാശ യാത്രയ്ക്ക് ആമസോണ്‍ സ്റ്റാഫിന് നന്ദി പറഞ്ഞ് ജെഫ് ബെസോസ്; ട്വിറ്ററില്‍ ട്രോള്‍ മഴ

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് ഒരു യാത്ര നടത്തുകയുണ്ടായല്ലോ. ഭൂമിയിലെ ഏറ്റവും ധനികനായ മനുഷ്യനെയും വഹിച്ച്‌ പറന്നുയര്‍ന്ന വാഹനത്തില്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ മാര്‍ക്ക്, 82 കാരിയായ വാലി ഫങ്ക്, വിദ്യാര്‍ത്ഥിയായ ഒലിവര്‍ ഡെമന്‍ എന്നിവരും ഉണ്ടായിരുന്നു. ബഹിരാകാശ അതിര്‍ത്തി മുറിച്ചു കടന്നതിനുശേഷം അവര്‍ പടിഞ്ഞാറന്‍ ടെക്സസ് മരുഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നത് കമ്ബനി തത്സമയ സംപ്രക്ഷേപണം നടത്തുകയുണ്ടായി.

റോയിട്ടേഴ്സ് പുറത്തിറക്കിയ ഒരു വീഡിയോയില്‍ ജെഫ് ബെസോസ് ഇങ്ങനെ പറയുന്നു: ‘നിങ്ങളാണ് ഇത് സാധ്യമാക്കിയത് (യു ഗയ്സ് പെയ്ഡ് ഫോര്‍ ഓള്‍ ദീസ്).’ വീഡിയോ പുറത്തുവന്നതോടെ പലരും അദ്ദേഹത്തിനെതിരെ പരിഹാസവും ആരംഭിച്ചു. ആമസോണ്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ന്യായമായ തുക ‘അടിച്ചുമാറ്റി’യാണ്‌ ബെസോസ് തന്റെ ബഹിരാകാശ യാത്ര നടത്തിയതെന്നു പറഞ്ഞാണ്‌ പലരും അദ്ദേഹത്തെ ആക്ഷേപിക്കുന്നത്.
ബെസോസ് കൃത്യമായി നികുതി അടയ്ക്കാത്ത കുടിശ്ശികക്കാരനാണെന്നും വെയര്‍ഹൗസുകളിലെ തന്റെ തൊഴിലാളികള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ നല്‍കാത്തയാളാണെന്നും അമേരിക്കന്‍ രാഷ്ട്രീയക്കാരായ എലിസബത്ത് വാറന്‍, അലക്സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് എന്നിവരുള്‍പ്പെടെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സെനറ്റര്‍ വാറന്‍ ട്വീറ്റ് ചെയ്തു: ‘ഞങ്ങളുടെ നികുതി നിയമങ്ങളില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. വെല്‍ത്ത് ടാക്സ്, ഒരു റിയല്‍ കോര്‍പ്പറേറ്റ് പ്രോഫിറ്റ് ടാക്സ്, ശതകോടീശ്വരന്മാരേയും മെഗാ കോര്‍പ്പറേറ്റുകളേയും അവരുടെ ന്യായമായ വിഹിതം നല്‍കാന്‍ പ്രേരിപ്പിക്കുന്നതും സമ്ബന്നരുടെ നികുതി വെട്ടിപ്പുകള്‍ പിടികൂടാന്‍ സഹായിക്കുന്നതുമായ ഐആര്‍‌എസിനുള്ള [ഇന്റേണല്‍ റവന്യൂ സര്‍വീസ്] ദീര്‍ഘകാല ധനസഹായം എന്നിവയാണവ.”

ജെഫ് ബെസോസിനെ പരിഹസിച്ചുകൊണ്ട് പുറത്തിറക്കിയ ഒരു ട്വീറ്റില്‍ ഡെമോക്രാറ്റ് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് ഇപ്രകാരം പറഞ്ഞു: “അതെ, ആമസോണ്‍ തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന പണം നല്‍കാതെ കുറഞ്ഞ വേതനം നല്‍കിക്കൊണ്ട് യൂണിയനെ കൈപ്പിടിയിലാക്കി മനുഷ്യത്വരഹിതമായതും സുരക്ഷിതത്വമില്ലാത്തതുമായ ജോലിസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയാണ്‌ ബെസോസ് ചെയ്യുന്നത്. ആമസോണ്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഈ മഹാമാരിയുടെ കാലത്ത് ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സും മറ്റ് ആനുകൂല്യങ്ങളും നല്കാതെയും അവരെ കൊള്ളയടിച്ചു കൊണ്ടുമാണ്‌ ബെസോസ് ഈ യാത്ര നടത്തിയത്. ചെറുകിട ബിസിനസ്സുകളെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട് തങ്ങളുടെ വിപണി ശക്തി ദുരുപയോഗം ചെയ്യുന്ന ആമസോണിന്‌ അവരുടെ ഉപഭോക്താക്കളാണ്‌ ഈ ധൂര്‍ത്തിന്‌ പണം നല്‍കുന്നത്.”

“ആമാസോണ്‍ തൊഴിലാളികളോടുള്ള തന്റെ മതിപ്പ് യഥാര്‍ഥത്തില്‍ ഇങ്ങനെ വേണം ജെഫ് ബെസോസ് കാണിക്കേണ്ടത്: എല്ലാ ആമസോണ്‍ തൊഴിലാളികളേയും യൂണിയനില്‍ ചേരാന്‍ അനുവദിക്കൂ. അവരെ എപ്പോഴും ക്യാമറയുടെ നിരീക്ഷണത്തിലാക്കുന്നത് അവസാനിപ്പിക്കൂ. ഉല്‍പ്പാദനക്ഷമതയുടെ പേര് പറഞ്ഞ് അവരില്‍ അടിച്ചേല്‍പ്പിക്കുന്ന ടാര്‍ഗറ്റുകള്‍ അവസാനിപ്പിക്കൂ. അവരുടെ ആരോഗ്യ, സുരക്ഷാ സംബന്ധിയായ ആശങ്കകള്‍ക്ക് ചെവി കൊടുക്കൂ, മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കായുള്ള അവരുടെ അവകാശങ്ങളെ ബഹുമാനിക്കൂ,” തൊഴിലാളികളെ ശാക്തീകരിക്കുന്നതിനുള്ള യഥാര്‍ത്ഥ വഴി ചൂണ്ടിക്കാണിച്ചുകൊണ്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്വീറ്റ് ചെയ്തത് ഇപ്രകാരമാണ്‌.

ബെസോസിന്റെ സമ്ബത്തിനെക്കുറിച്ച്‌ ഏതാണ്ട് ഒരു രൂപം നല്‍കിക്കൊണ്ട് സംരംഭകന്‍ ഡാന്‍ പ്രൈസ് ഇപ്രകാരം പറഞ്ഞു: ‘ജെഫ് ബെസോസ് തന്റെ സ്പേസ്ഷിപ്പിലൂടെ ഒരു ബില്യണ്‍ ഡോളര്‍ അക്ഷരാര്‍ത്ഥത്തില്‍ വലിച്ചെറിയുകയും അതിനേക്കാള്‍ കൂടുതല്‍ പണം ഉണ്ടാക്കുകയും ചെയ്തു. 23,000 ത്തോളം വരുന്ന എല്ലാ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികളും ചേര്‍ന്ന് ഒരു വര്‍ഷത്തില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം അദ്ദേഹം ഉണ്ടാക്കി. അതായത് ബഹിരാകാശത്തേക്ക് പോയതിനുശേഷം ഇക്കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 1.745 ബില്യണ്‍ ഡോളര്‍ അദ്ദേഹം തന്റെ മൊത്തം ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തു. ഒരു കച്ചവടക്കാരനായ അദ്ദേഹം ഇതാണ്‌ വാസ്തവത്തില്‍ ചെയ്തത്.”

അതായത് ജെഫ് ബെസോസ് ഈ ഒരു യാത്രയിലൂടെ നേടിയത് പേരും പ്രശസ്തിയും ഒപ്പം കുന്നോളം പണവും.

prp

Leave a Reply

*