സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയിലുള്ളവര്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. അവശ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പാഠപുസ്തക അച്ചടിക്കായി കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ല. രോഗവ്യാപനം കുറയ്ക്കുന്നതോടൊപ്പം കൂടുതല്‍ ശാസ്ത്രീയവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളോടെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ അടുത്ത ബുധനാഴ്ചയ്ക്കു മുന്‍പ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

prp

Leave a Reply

*