സച്ചിനെ തോളിലേറ്റിയതും വോണിനു കീഴില്‍ IPL ല്‍ അരങ്ങേറിയതും കുറിച്ച്‌ വിരമിക്കല്‍ പ്രഖ്യാപിച്ച്‌ യൂസുഫ് പത്താന്‍

ഓള്‍റൗണ്ടര്‍ യൂസുഫ് പത്താന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് വെടിക്കെട്ട് ബാറ്റ്സ്മാനും സ്പിന്നറുമായ യൂസുഫ് കളി മതിയാക്കുന്നതായി പ്രഖ്യാപിച്ചത്.

2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും ഇന്ത്യ ജേതാക്കളായപ്പോള്‍ യൂസുഫ് ടീമിലുണ്ടായിരുന്നു. പാകിസ്താനെതിരേ ഇന്ത്യ അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത ടി20 ലോകകപ്പ് ഫൈനലില്‍ ഗൗതം ഗംഭീറിന്റെ ഓപ്പണിങ് പങ്കാളിയായിരുന്നു അദ്ദേഹം. എട്ടു ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 15 റണ്‍സാണ് യൂസുഫ് അന്നു നേടിയത്. ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ഈ വെടിക്കെട്ട് ഇന്നിങ്സ് സഹായിക്കുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി 57 ഏകദിനങ്ങളിലും 22 ടി20കളിലും യൂസുഫ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ രണ്ടു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 810ഉം ടി20യില്‍ 236 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. 2012 മാര്‍ച്ചില്‍ പാകിസ്താനെതിരേയാണ് 38 കാരനായ യൂസുഫ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇതേ വര്‍ഷം മാര്‍ച്ചില്‍ തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു അവസാന ടി20 മത്സരവും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് (2008-10), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2011-17), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2018-19) ടീമുകള്‍ക്കു വേണ്ടിയും യൂസുഫ് കളിച്ചിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. അന്നു ഞാന്‍ ധരിച്ചത് വെറും ജഴ്‌സി മാത്രമായിരുന്നില്ല മറിച്ച്‌ കുടുംബത്തിന്റെയും കോച്ചുമാരുടെയും സുഹൃത്തുക്കളുടെയും രാജ്യത്തിന്റെയും ഒപ്പം സ്വന്തം പ്രതീക്ഷകളും കൂടിയാണ്. കുട്ടിക്കാലം മുതല്‍ എന്റെ ജീവിതം ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു. കരിയറില്‍ അന്താരാഷ്ട്ര തരത്തിലും ആഭ്യന്തര തലത്തിലും ഐപിഎല്ലിലും കളിക്കാന്‍ തനിക്കായി. ജീവിതത്തിലെ ഈ ഇന്നിങ്‌സിന് പൂര്‍ണവിരാമമിടാനുള്ള എന്റെ സമയമെത്തിയിരിക്കുന്നു. ഗെയിമിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഞാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. യൂസുഫ് വിരമിക്കല്‍ കുറിപ്പില്‍ പറയുന്നു.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1365252075710410754&lang=en&origin=https%3A%2F%2Fmalayalam.asiaville.in%2Farticle%2Fyusuf-pathan-ritires-69333&siteScreenName=Dailyhuntapp&theme=light&widgetsVersion=889aa01%3A1612811843556&width=550px

എന്റെ കുടുംബം, സുഹൃത്തുക്കള്‍, ഫാന്‍സ്, ടീമുകള്‍, കോച്ചുമാര്‍, കൂടാതെ രാജ്യത്തിനു മുഴുവനും ഹൃദയത്തിന്റെ ഭാഷയില്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയാണ്. ഭാവിയിലും നിങ്ങള്‍ എന്നെ പ്രോല്‍സാഹിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പുകള്‍ നേടാന്‍ കഴിഞ്ഞതും സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റാന്‍ കഴിഞ്ഞതും എന്റെ കരിയറിലെ അവിസ്മരണീയ നിമിഷങ്ങളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എംഎസ് ധോണിക്കു കീഴിലും ഐപിഎല്ലില്‍ ഷെയ്ന്‍ വോണിനു കീഴിലും രഞ്ജി ട്രോഫിയില്‍ ജേക്കബ് മാര്‍ട്ടിനു കീഴിലുമായിരുന്നു ഞാന്‍ അരങ്ങേറിയത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ ഇവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു. രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സഴ്‌സിനൊപ്പം കിരീടം നേടാന്‍ സാധിച്ചതില്‍ ഗൗതം ഗംഭീറിനോടും നന്ദി പറയുന്നു. കരിയറിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും നട്ടെല്ലായി എല്ലായ്‌പ്പോഴും എന്നോടൊപ്പം നിന്ന സഹോദരന്‍ ഇര്‍ഫാന്‍ പത്താനും നന്ദി അറിയിക്കുകയാണ്. കൂടാതെ രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി എനിക്കു കളിക്കാന്‍ അവസരം നല്‍കിയ ബിസിസിഐ, ബിസിഎ എന്നിവര്‍ക്കും നന്ദി. ക്രിക്കറ്റിനോടുള്ള പാഷനില്‍ നിന്നും എന്നെ മറ്റൊന്നിനും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇതു പഴയതു പോലെ തന്നെ തുടരുകയും ചെയ്യും. ഭാവിയിലും എല്ലാവരെയും രസിപ്പിക്കുന്നത് തുടരുമെന്നും യൂസുഫ് വിരമിക്കല്‍ സന്ദേശത്തില്‍ പത്താന്‍ കുറിച്ചു.

prp

Leave a Reply

*