പത്ത്‌ വിക്കറ്റും കയ്യില്‍; അവസാനദിനം ഇന്ത്യയ്‌ക്ക്‌ ജയിക്കാന്‍ 324 റണ്‍സ്‌

ബ്രിസ്ബെയ്ന് > ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില് 328 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ നാലാം ദിനം മത്സരം അവസാനിക്കുമ്ബോള് വിക്കറ്റ് നഷ്ടമില്ലാതെ നാലു റണ്സെന്ന നിലയില്.

നാലാം ദിനം 23 ഓവറുകളോളം ബാക്കിനില്ക്കേ മഴമൂലം കളി അവസാനിപ്പിക്കുകയായിരുന്നു. അവസാന ദിനമായ നാളെ 10 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയ്ക്ക് ജയത്തിലേക്ക് 324 റണ്സ് കൂടി വേണം.

നാലു റണ്സുമായി രോഹിത് ശര്മയും റണ്ണൊന്നുമെടുക്കാതെ ശുഭ്മാന് ഗില്ലുമാണ് ക്രീസില്. നേരത്തെ രണ്ടാം ഇന്നിങ്സില് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവില് ഓസീസ് ഇന്നിങ്സ് ഇന്ത്യ 294 റണ്സില് അവസാനിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കായി ഷാര്ദുല് താക്കൂര് നാലു വിക്കറ്റ് വീഴ്ത്തി.

prp

Leave a Reply

*