ഐ.പി.എല്ലില്‍ ആദ്യ മത്സരങ്ങള്‍ക്ക്​ മല്ലിംഗയില്ല; മു​ംബൈ ഇന്ത്യന്‍സിന്​ തിരിച്ചടി ​

കൊളംബോ: ഐ.പി.എല്ലില്‍ അഞ്ചാം കിരീടവുമായി യു.എ.യിലെത്തി​യ മുംബൈ ഇന്ത്യന്‍സിന്​ തിരിച്ചടി. തങ്ങളുടെ സൂപ്പര്‍ ബൗളര്‍ ലെസിത്​ മല്ലിംഗ ആദ്യ മത്സരങ്ങള്‍ക്ക്​ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന്​ റിപ്പോര്‍ട്ട്​. പിതാവി​െന്‍റ അസുഖവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ്​ ശ്രീലങ്കന്‍ താരത്തിന്​ ടീമിനൊപ്പം ചേരാന്‍ സാധിക്കാത്തത്​. ​യു.എ.ഇയില്‍ സെപ്​റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ്​ കുട്ടിക്രിക്കറ്റി​െന്‍റ വമ്ബന്‍ പോര്​ അ​രങ്ങേറുന്നത്​. മുംബൈയടക്കമുള്ള ടീമുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ എത്തിയിട്ടുണ്ട്​.

അടുത്ത ആഴ്​ച 37 വയസ്സ്​ തികയുന്ന മല്ലിംഗ മുംബൈയുടെ തുറപ്പുചീട്ടുകളില്‍ മുന്‍പന്തിയിലുള്ളയാളാണ്​. ഈ വര്‍ഷം മാര്‍ച്ചില്‍ സ്വന്തം നാട്ടില്‍ വെസ്​റ്റ്​ ഇന്‍ഡീസുമായുള്ള ടി20 പരമ്ബരയിലാണ്​ മല്ലിംഗ അവസാനമായി കളിച്ചത്​. ഒരു വര്‍ഷത്തിന്​ മുകളിലായി ഏകദിനത്തില്‍ പന്തെറിഞ്ഞിട്ട്​.

കഴിഞ്ഞസീസണില്‍ മുംബൈ​ ഇന്ത്യന്‍സിന്​ കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്​ മല്ലിംഗ. ചെന്നൈക്കെതിരായ മത്സരത്തില്‍ അവസാന ഓവര്‍ മല്ലിംഗയാണ്​ എറിഞ്ഞത്​. കിരീടത്തിനായി ഒമ്ബത്​ റണ്‍സായിരുന്നു ധോണിയുടെ സംഘത്തിന്​ വേണ്ടിയിരുന്നത്​. എന്നാല്‍, എഴ്​​ റണ്‍സ്​ മാത്രം വിട്ടുകൊടുത്ത്​ ഒരു റണ്‍സി​െന്‍റ വിജയം കൈപിടിയിലൊതുക്കി. അവസാന പന്തില്‍ താക്കൂറിനെ വിക്കറ്റിന്​ മുന്നില്‍ കുരുക്കിയായിരുന്ന മു​ംബൈയുടെ നാലാം കിരീടനേട്ടം.

ഐ.പി.എല്ലി​െന്‍റ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്​ നേടിയ താരവും മറ്റാരുമല്ല. 122 മത്സരങ്ങളില്‍നിന്നായി 170 വിക്കറ്റുകളാണ്​ മല്ലിംഗയുടെ സമ്ബാദ്യം​. ആറ്​ തവണ നാല്​ വിക്കറ്റും ഒരു തവണ അഞ്ച്​ വിക്കറ്റും​ പിഴുതിട്ടുണ്ട്​. സെപ്​റ്റംബര്‍ 19ന്​ ചെന്നൈക്കെതിരെ തന്നെയാണ്​ മുംബൈയുടെ ആദ്യ മത്സരം.

prp

Leave a Reply

*