ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ഉടലെടുക്കുന്നു; നാല് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി


ഡല്‍ഹി : മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം നാളെയോടെ രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു.

അതേസമയം, മഴ കനത്തതോടെ ഹിമാചല്‍ പ്രദേശിലും പശ്ചിമ ബംഗാളിലും പലയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാചല്‍ പ്രദേശ്, , ഹരിയാന, പ‌ഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് അടക്കമുള്ള ജില്ലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മുന്‍കരുതലെന്ന നിലയില്‍ പശ്ചിമ ബംഗാളിലെ റാംനഗര്‍ ബ്ലോക്കില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

prp

Leave a Reply

*