വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം; കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റിനെ ചോദ്യംചെയ്‌തു

തിരുവനന്തപുരം > വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍്റിനെ ചോദ്യം ചെയ്തു. വാമനപുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പുരുഷോത്തമനെയാണ് ചോദ്യം ചെയ്തത്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ പുരുഷോത്തമനെ ഫോണില്‍ ബന്ധപ്പെട്ടു. ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഉണ്ണിയുടെ ഫോണില്‍ നിന്നാണ് പുരുഷോത്തമനെ വിളിച്ചത്. പ്രതികള്‍ ഫോണ്‍ വിളിച്ചെന്ന് പുരുഷോത്തമന്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടയിലാണ് പൊലീസിന് നിര്‍ണ്ണായക തെളിവ് ലഭിച്ചത്.

prp

Leave a Reply

*