ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: ഭരണ- സൈനിക ഉന്നതതല പ്രതിനിധികളുടെ യോഗം ഇന്ന്; ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ വിലയിരുത്തും

ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശ്ശന നിലപാട് എടുക്കാന്‍ ഒരുങ്ങി പ്രതിരോധ വകുപ്പ്. സൈനിക- ഭരണ മേഖലയിലെ ഉന്നതതല പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം ലഡാക്ക് അതിര്‍ത്തിയിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും, പ്രതിരോധ വകുപ്പിന്റേയും വിദേശകാര്യവകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലേയും നിലവിലെ സ്ഥിതി […]

അതിര്‍ത്തി പ്രശ്‌നം; സൈന്യം സര്‍വ സജ്ജമെന്ന് ബിപിന്‍ റാവത്ത്

സൈന്യം സര്‍വ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ – ചൈന സംഘര്‍ഷം സംബന്ധിച്ച പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാന്‍ സൈന്യം സര്‍വസജ്ജമാണെന്നും റാവത്ത് പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

“ഭീകര സംഘടനകള്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം” : പാകിസ്ഥാനെതിരെ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും അമേരിക്കയും

പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ രാജ്യമെത്രയും പെട്ടെന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും.2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും 2016 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും കുറ്റവാളികളെ സംരക്ഷിച്ചു നിര്‍ത്താതെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യയും യു.എസും സംയുക്തമായി പ്രസ്താവിച്ചു.17 -മത്തെ ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സമിതി യോഗത്തിലാണ്‌ ഇരു രാജ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒളിഞ്ഞും തെളിഞ്ഞും തീവ്രസംഘടനകളെ സഹായിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.അല്‍-ഖ്വയ്ദ, ഇസ്ലാമിക്‌ സ്റ്റേറ്റ്, ലഷ്കര്‍-ഇ -ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്‌, ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്നീ തീവ്രസംഘടനകളെയുള്‍പ്പെടെ നിയമത്തിനു മുമ്ബില്‍ […]

ബെംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്ക്; സൂപ്പര്‍താരങ്ങളുടെ സിനിമയുമായി പ്രതികള്‍ക്ക് നേരിട്ട് ബന്ധം

കൊച്ചി: മലയാള സിനിമാ ലോകം വീണ്ടും മയക്കുമരുന്ന് വിവാദത്തില്‍. ബെംഗളൂരുവില്‍ കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണം മലയാള സിനിമയിലേക്കും നീങ്ങുന്നു. നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നിരവധി സംവിധായകരുമായും നടീനടന്മാരുമായും ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സൂപ്പര്‍താരത്തിന്റെ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രതികളുമായി നേരിട്ട് ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ആശയങ്ങളാണ് ഈ സിനിമകള്‍ ഉയര്‍ത്തിക്കാണിച്ചത്. മമ്മൂട്ടി നായകനായി 2019ല്‍ പുറത്തിറങ്ങിയ ഉണ്ട എന്ന സിനിമയാണ് ഇതില്‍ പ്രധാനം. സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ […]

സ്വര്‍ണ വില ഉയര്‍ന്നു: പവന് 37,920 രൂപ

സ്വര്‍ണ വില ഉയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,920 രൂപയായി വില. ഒരു ഗ്രാമിന് 4,740 രൂപയുംസംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,840 രൂപയായി ആണ് വില ഉയര്‍ന്നത്. ഗ്രാമിന് 4,730 രൂപയും . രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഔണ്‍സിന് 1946 ഡേളറിലാണ് വ്യാപാരം നടക്കുന്നത്. സെപ്തംബര്‍ ഒന്നിന് സ്വര്‍ണ വില 37,800 രൂപയായി ഉയര്‍ന്നിരുന്നു. ഇതുവരെ സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക് ഇതായിരുന്നു . പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ […]

ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ സ്ഥാനം നേടി ഇന്ത്യ; ആത്‌മനിര്‍ഭര്‍ ഭാരതിന്റെ കാഴ്‌ചപ്പാട് സാക്ഷാത്‌കരിക്കാനുള്ള സുപ്രധാന നേട്ടമെന്ന് പ്രതിരോധമന്ത്രി

ഭുവനേശ്വര്‍: പ്രതിരോധ രംഗത്ത് നിര്‍ണായക ചുവടുവയ്‌പ്പുമായി രാജ്യം. ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ സ്ഥാനം നേടിയാണ് ഇന്ത്യ നിര്‍ണായകമായ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുന്നത്. ഇന്ന് രാവിലെ 11.03ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്നി മിസൈല്‍ ബൂസ്‌റ്റര്‍ ഉപയോഗിച്ച്‌ പരീക്ഷിച്ചത്. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുള്‍കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വച്ചാണ് […]

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ‘അവിശ്വാസ് മേത്ത’ ആയി: ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തം യാദൃശ്ചികമല്ലെന്നും അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിക്കാനുള്ള സാഹചര്യമില്ലെന്നും സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫാന്‍ ആവശ്യമില്ലാത്തയിടത്ത് ആരോ കെട്ടിത്തൂക്കിയത് പോലെയുണ്ട്, അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാനിന്റെ സ്വിച്ചില്‍ നിന്നുമാണ് തീപിടിത്തത്തിന് കാരണമായ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസ് […]

നിറം മങ്ങിയെങ്കിലും ഓണ വിപണി ഒരുങ്ങി; വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു

ഓണാഘോഷത്തിന് വിഭവങ്ങളുമായി വിപണി ഒരുങ്ങി തുടങ്ങി. വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും കോവി‍ഡ് കാലമായതിനാല്‍ വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു. പലചരക്ക്-പച്ചക്കറി കടകളില്‍ തിരക്കില്ല. ഓണക്കാലമായാല്‍ കുതിച്ചുയരാറുള്ള ഏത്തയ്ക്കയുടെ വില 50 രൂപയില്‍ താഴെയാണ്. നാടന്‍ കായ്കളും സുലഭമാണ്. പച്ചക്കറി വിഭവങ്ങളില്‍ ബീന്‍സ്, കാരറ്റ് തുടങ്ങി ചില വിഭവങ്ങള്‍ക്കു മാത്രമാണ് നേരിയ വില വര്‍ധന. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് ഒരു മാസം 40 ലോഡ് വരെ പച്ചക്കറി വിഭവങ്ങള്‍ വില്‍പനയ്ക്കായി സംഭരിച്ചിരുന്നെങ്കില്‍ ഇക്കുറി അത് ആഴ്ചയില്‍ 2 ലോഡായി കുറച്ചു. എന്നാല്‍ […]

ജമ്മു കശ്മീര്‍ നിയന്ത്രണ വിധേയം ; താഴ്‌വരയില്‍ നിന്നും 10,000 അര്‍ദ്ധ സൈനികരെ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്‌

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നും 10000 അര്‍ദ്ധ സൈനികരെ പിന്‍വലിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ സാഹചര്യത്തില്‍ കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് അര്‍ധ സൈനികരെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജമ്മു കശ്മീരില്‍ നിന്ന് കഴിഞ്ഞ മെയ് മാസത്തില്‍ 10 സിഎപിഎഫ് കമ്ബനികളെ […]

പെട്ടിമുടി ഉരുള്‍പൊട്ടല്‍: റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന്; ഇനിയും കണ്ടെത്താനുള്ളത് 12 പേരെ

മൂന്നാര്‍: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. ഇനിയും 12 പേരെയാണ് കണ്ടെത്താനുള്ളത്. 58 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.ഇന്ന് സ്ഥലത്ത് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌. ദിനേശന്‍ അറിയിച്ചു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയില്‍ നിന്നുള്ള റഡാര്‍ ഇന്നലെ രാത്രിയില്‍ തന്നെ ജില്ലയിലെത്തിയിരുന്നു. മഴ മാറുന്നതിന് വേണ്ടിയാണ് കാത്തിരുന്നതെന്നും ഡൗസിങ് റോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും, ഇതിന് ശേഷമാകും മറ്റ് […]