നിറം മങ്ങിയെങ്കിലും ഓണ വിപണി ഒരുങ്ങി; വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു

ഓണാഘോഷത്തിന് വിഭവങ്ങളുമായി വിപണി ഒരുങ്ങി തുടങ്ങി. വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും കോവി‍ഡ് കാലമായതിനാല്‍ വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു.

പലചരക്ക്-പച്ചക്കറി കടകളില്‍ തിരക്കില്ല. ഓണക്കാലമായാല്‍ കുതിച്ചുയരാറുള്ള ഏത്തയ്ക്കയുടെ വില 50 രൂപയില്‍ താഴെയാണ്. നാടന്‍ കായ്കളും സുലഭമാണ്. പച്ചക്കറി വിഭവങ്ങളില്‍ ബീന്‍സ്, കാരറ്റ് തുടങ്ങി ചില വിഭവങ്ങള്‍ക്കു മാത്രമാണ് നേരിയ വില വര്‍ധന.

മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് ഒരു മാസം 40 ലോഡ് വരെ പച്ചക്കറി വിഭവങ്ങള്‍ വില്‍പനയ്ക്കായി സംഭരിച്ചിരുന്നെങ്കില്‍ ഇക്കുറി അത് ആഴ്ചയില്‍ 2 ലോഡായി കുറച്ചു. എന്നാല്‍ വരും ദിവസങ്ങളില്‍ വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

അതേസമയം ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം വന്നതോടെ ഓണ വിപണിയില്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളും സജീവമായി. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, സദ്യ വിഭവങ്ങള്‍, പാത്രങ്ങള്‍ എന്നിവയൊക്കെയാണ് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ ആവശ്യക്കാരുടെ അരികില്‍ എത്തുന്നത്.

prp

Leave a Reply

*