ജമ്മു കശ്മീര്‍ നിയന്ത്രണ വിധേയം ; താഴ്‌വരയില്‍ നിന്നും 10,000 അര്‍ദ്ധ സൈനികരെ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്‌


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നും 10000 അര്‍ദ്ധ സൈനികരെ പിന്‍വലിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ സാഹചര്യത്തില്‍ കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് അര്‍ധ സൈനികരെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജമ്മു കശ്മീരില്‍ നിന്ന് കഴിഞ്ഞ മെയ് മാസത്തില്‍ 10 സിഎപിഎഫ് കമ്ബനികളെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 72 യൂണിറ്റുകളെയും പിന്‍വലിച്ചിരുന്നു.

100 കമ്ബനി അര്‍ധ സൈനിക വിഭാഗത്തെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്നും നേരത്തെ ആയിരുന്ന സ്ഥലങ്ങളിലേക്ക് അവര്‍ തിരിച്ചുപോകണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

കേന്ദ്ര സായുധ പോലീസ് സേനയുടെ ഒരു കമ്ബനിയില്‍ 100 സുരക്ഷാ സൈനികരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശാനുസരണം സിആര്‍പിഎഫിന്റെ 40 കമ്ബനികള്‍, കേന്ദ്ര വ്യാവസായ സുരക്ഷാ സേന, അതിര്‍ത്തി സുരക്ഷാ സേന, സശസ്ത്ര സീമ ബല്‍ എന്നിവയുടെ 20 കമ്ബനികള്‍ എന്നിവ ഈ ആഴ്ച തന്നെ കശ്മീര്‍ വിടും.

prp

Leave a Reply

*