‘അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണ്’; രൂക്ഷ വിമര്‍ശനവുമായി ഒ​ബാ​മ


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണ്. ഡെ​മോ​ക്രാ​റ്റി​ക് ക​ണ്‍​വെ​ന്‍​ഷ​ന്‍റെ മൂ​ന്നാം രാ​ത്രി​യി​ലായിരുന്നു ഒ​ബാ​മയുടെ വിമര്‍ശനം.

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പ് ശക്തമാക്കാന്‍ ഡെ​മോ​ക്രാ​റ്റി​ക് പാര്‍ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന് വോ​ട്ടു ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ഒ​ബാ​മ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന്‍റെ ചുമതലയില്‍ ഏ​ര്‍​പ്പെ​ടാ​ന്‍ ട്രം​പി​ന് താ​ല്‍​പ​ര്യ​മി​ല്ല. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്ന് റി​യാ​ലി​റ്റി ഷോ ​ക​ളി​ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഒ​ബാ​മ വി​മ​ര്‍​ശി​ച്ചു.

prp

Leave a Reply

*