കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലേക്ക്

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് ബുള്ളറ്റ് 350യുടെ നിലവിലെ എഞ്ചിനില്‍ കാര്‍ബുറേറ്ററിന് പകരം ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റില്‍ കാറ്റലിക് കണ്‍വര്‍ട്ടറും നല്‍കിയിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിനില്‍ 0.71 bhp യുടെ കുറവുണ്ടാകുമ്ബോള്‍ ടോര്‍ഖ് ഔട്ട്പുട്ട് […]

കടുത്ത വിമര്‍ശനം: കുടിശിക ഉടനെ തീര്‍ക്കണമെന്ന് ടെലികോം കമ്ബനികളോട് കോടതി

ന്യൂഡല്‍ഹി: ടെലികോം വകുപ്പിന് നല്‍കാനുള്ള എജിആര്‍ കുടിശിക തിരിച്ചടയ്ക്കുന്നതില്‍ വിട്ടുവീഴ്ച നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കുടശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാര്‍ഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എജിആര്‍(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു)കുടിശിക അടയ്ക്കുന്നതിന് 20വര്‍ഷംവരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കുന്നതിന് ഒഴിവുകഴിവുകളൊന്നും പരിഗണിക്കാനാവില്ലെന്നും കുടിശിക ഉടനെ അടച്ചുതീര്‍ക്കണമെന്നും കോടിതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്ബനികള്‍ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യമാണെതെന്നും കോടതി വ്യക്തമാക്കി. വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് […]

കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരിവിപണി, ഒറ്റദിവസം കൊണ്ട് ആവിയായത് 6.5 ലക്ഷം കോടി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഒരു ഘട്ടത്തില്‍ 2400 പോയന്റ് താഴ്ന്ന മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1941 പോയന്റിനാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും കനത്ത ഇടിവ് ദൃശ്യമായി. ഏകദേശം 538 പോയന്റിന്റെ ഇടവാണ് രേഖപ്പെടുത്തിയത്. കനത്തവില്‍പ്പന സമ്മര്‍ദ്ദത്തില്‍ 6.5 ലക്ഷം കോടി രൂപയാണ് ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടമായത്. കൊറോണ ഭീതിയില്‍ അസംസ്‌കൃത എണ്ണവില മൂന്നു ദശാബ്ദത്തിനിടെ, ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതാണ് […]

കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ ജിംനി ഉടന്‍ വിപണിയില്‍; വില 10 ലക്ഷത്തില്‍ താഴെ

ഇത്തവണത്തെ ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയിലെ പ്രധാന താരമായിരുന്നു സുസുക്കി ജിംനി. ആരെയും കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ എത്തിയ ജിംനി കാണികളുടെ മനം കവര്‍ന്നു. എക്സ്പോയില്‍ മാത്രമല്ല ഇന്ത്യന്‍ നിരത്തിലും ജിംനി ഉടന്‍ എത്തിയേക്കും. രാജ്യന്തര വിപണികള്‍ക്കായി ഇന്ത്യയില്‍ ജിംനിയുടെ നിര്‍മാണം ആരംഭിക്കും എന്നാണ് മാരുതിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച്‌ ആറുമാസത്തിനകം ജിംനി വിപണിയില്‍ എത്തും. നിലവില്‍ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിര്‍മിക്കുന്നത്. എന്നാല്‍ രാജ്യന്തര വിപണിയില്‍ ജിംനിക്ക് ലഭിക്കുന്ന മികച്ച പ്രചാരം […]

മികച്ച ഇന്ധനക്ഷമതയുമായി ഹോണ്ട സിറ്റിയുടെ പുതിയ മോഡല്‍; മാര്‍ച്ച്‌ 16-ന് നിരത്തുകളിലേക്ക്

ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ മോഡല്‍ നിരത്തുകളിലെത്തുകയാണ്. പുതിയ മോഡല്‍ മാര്‍ച്ച്‌ 16-ന് അവതരിപ്പിക്കും. ഡിസൈനും എന്‍ജിനും പുതുക്കിയെത്തുന്ന മോഡലില്‍ സൗന്ദര്യം തന്നെയാണ് ഇത്തവണയും സിറ്റി പ്രാധാന്യം നല്‍കുന്നത്. മികച്ച ഇന്ധനക്ഷമത ഉറപ്പിക്കുന്നതിനായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമായാണ് സിറ്റി എത്തുക. എക്സ്റ്റീരിയറിലെ പുതിയ ഡിസൈന്‍ ശൈലികള്‍, ഇന്റീരിയറില്‍ വരുത്തുന്ന പ്രീമിയം സൗകര്യങ്ങളെല്ലാം ചേര്‍ന്ന് പുതുതലമുറ സിറ്റി ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ. ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക്കിന് സമാനമാണ് മുന്‍വശം. ഫ്രണ്ട് ബംമ്ബര്‍, ഗ്രില്ല് എന്നിവയുടെ […]

കൊറോണയില്‍ വിറച്ച്‌​ ഓഹരി വിപണി; നാല്​ ദിവസ​ത്തിനിടെ ബോംബെ സൂചിക 1400 പോയിന്‍റ്​ ഇടിഞ്ഞു

മുംബൈ: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ്​ ബാധ ഇന്ത്യന്‍ ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കുന്നു. നാല്​ ദിവസത്തിനിടെ ​ബോംബെ സൂചിക സെന്‍സെക്​സില്‍ 1400 പോയി​ന്‍റി​​െന്‍റ നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. ദേശീയ സൂചിക നിഫ്​റ്റി 11,700 പോയിന്‍റിന്​ താഴെ പോകുന്നതിനും ​കൊറോണ കാരണമായി. 392 പോയിന്‍റി​​െന്‍റ നഷ്​ടമാണ്​ സെന്‍സെക്​സില്‍ ഇന്ന്​ രേഖപ്പെടുത്തിയത്​. നിഫ്​റ്റി 119 പോയിന്‍റും ഇടിഞ്ഞു. സണ്‍ഫാര്‍മ, ടാറ്റ മോ​ട്ടോഴ്​സ്​, മാരുതി സുസുക്കി, ഇന്‍ഫോസിസ്​ എന്നീ കമ്ബനികളാണ്​ നിഫ്​റ്റിയില്‍ നഷ്​ടം രേഖപ്പെടുത്തിയത്​. യെസ്​ ബാങ്ക്​, ഭാരതി ഇന്‍ഫ്രാടെല്‍, എസ്​.ബി.ഐ, […]

ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വന്‍ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡല്‍ഹി: വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വന്‍ശേഖരം ബെംഗളുരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യാസ് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ബാറ്ററി നിര്‍മിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ 14,100 ടണ്‍ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എന്‍ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്. […]

ബജറ്റ് പ്രഖ്യാപനത്തിനിടെയും സ്വര്‍ണവില കുതിച്ചുയരുന്നു

കോട്ടയം: സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് ഇന്ന് 280 രൂപ വര്‍ധിച്ച്‌ 30,400 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 3,800 രൂപയായി. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു പവന്‍റെ വില.

ഐ.ഡി.ബി.ഐ ബാങ്ക്​, എല്‍.ഐ.സി ഓഹരികള്‍ വിറ്റഴിക്കും

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ്​ ലക്ഷ്യമിടുന്നതെന്ന്​ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഐ.ഡി.ബി.ഐ ബാങ്കി​​െന്‍റ അവശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. എല്‍.ഐ.സിയുടെ പ്രാഥമിക ഓഹരികളും വില്‍പന നടത്തും. ശക്തമായ സമ്ബദ്‌വ്യവസ്ഥക്കായി വിശ്വസനീയവും കരുത്തുറ്റതുമായ സാമ്ബത്തിക മേഖല നിര്‍ണായകമാണെന്ന്​ ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ക്ക്​ 3.5 കോടി രൂപയുടെ മൂലധനം നല്‍കി. നിക്ഷേപക ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച്​ ലക്ഷമായി ഉയര്‍ത്തും. ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമാണെന്ന് […]

കേന്ദ്ര ബജറ്റിന് തൊട്ടുമുമ്ബ് സ്വര്‍ണ്ണവില കുതിച്ചു കയറി

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണ്ണവില കുതിച്ചുകയറി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണ്ണവില വിപണിയില്‍ പവന് 30400 രൂപയായി ഉയര്‍ന്നു. സാമ്ബത്തിക മാന്ദ്യം മറികടക്കുക പ്രധാന വെല്ലുവിളിയെ ധനമന്ത്രി എങ്ങിനെ നേരിടുമെന്ന് അറിയാന്‍ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നതിനിടെയാണ് സ്വര്‍ണ്ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്ന് മാത്രം സ്വര്‍ണം പവന് 280രൂപ ഉയര്‍ന്നു. പവന് 30400 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഗ്രാമിന് 3800 രൂപയാണ് വില. അതേസമയം, ബജറ്റില്‍ ആദായനികുതി സ്ലാബില്‍ മാറ്റം […]