കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലേക്ക്

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് ബുള്ളറ്റ് 350യുടെ നിലവിലെ എഞ്ചിനില്‍ കാര്‍ബുറേറ്ററിന് പകരം ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റില്‍ കാറ്റലിക് കണ്‍വര്‍ട്ടറും നല്‍കിയിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിനില്‍ 0.71 bhp യുടെ കുറവുണ്ടാകുമ്ബോള്‍ ടോര്‍ഖ് ഔട്ട്പുട്ട് അതേപടി നിലനിര്‍ത്തും. ബുള്ളറ്റ് 350 ബിഎസ്6 പുതിയ കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

വില്‍പനയ്ക്കുമെത്തും മുന്‍പ് തന്നെ വാഹനത്തിന്‍റെ ബുക്കിങ് പല റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും നേരത്തെ ആരംഭിച്ചുവെന്നാണ് വിവരം. 10,000 രൂപ ഈടാക്കിയാണ് പല ഡീലര്‍ഷിപ്പുകളിലും ബുക്കിങ് സ്വീകരിക്കുന്നത്. ബുള്ളറ്റ് 350-യുടെ കിക്ക്‌ സ്റ്റാര്‍ട്ട് വേര്‍ഷന് ഇപ്പോള്‍ 1.14 ലക്ഷവും, ഇലക്‌ട്രിക്ക് സ്റ്റാര്‍ട്ട് വേര്‍ഷന് 1.30 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ബിഎസ്6 പരിഷ്‌കാരങ്ങള്‍ക്കും ഫ്യുവല്‍ ഇഞ്ചക്ഷന്റെ കൂട്ടിച്ചേര്‍ക്കലിനും ശേഷം ഏകദേശം 10,000 മുതല്‍ 12,000 രൂപ വരെ വില വര്‍ധനവിന് സാധ്യതയുണ്ട്. 350X മോഡലിന്റെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലെത്തും.

prp

Leave a Reply

*