‘ഞാന്‍ മനോഹരനു’മായി സുരഭി ലക്ഷ്മിയും സുധി കോപ്പയും! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ താരങ്ങള്‍!

ഞാന്‍ മനോഹരന്‍, തന്‍രെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ സുരഭി ലക്ഷ്മി. സുധി കോപ്പയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്‌നങ്ങളും അതിമനോഹരമായി വരച്ചുകാണിക്കുന്ന ചിത്രമാണിത്. മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്‌ജനും മകനായി മാസ്‌റ്റര്‍ ആദിഷും അഭിനയിക്കുന്നു.

ശാരീരികമായ പരിമിതികള്‍ ഒരുവന്റെ സ്വപ്‌നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ചിത്രം.

എല്ലാം തികഞ്ഞവര്‍ മാത്രം വലിയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ മതി എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ക്ക്‌ മുന്നില്‍ ജീവിക്കുന്നവരാണ്‌ മനോഹരനും മകന്‍ അപ്പുവും. അപ്പുവിന്റെ സ്വപ്‌നങ്ങളും അവന്റെ പരിശ്രമങ്ങളും മനോഹരമായി അവതരിപ്പിക്കുകയാണ്‌ ചിത്രം.

ലിദേഷ്‌ ദേവസി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്‌ സുനില്‍ ജോസഫാണ്‌. ജിന്‍സ്‌ കെ ബെന്നിയാണ്‌ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിതിന്‍ പി മോഹനാണ്‌ നിര്‍വ്വഹിക്കുന്നത്‌. മേക്കപ്പ്‌ റഷീദ്‌ അഹമ്മദ്‌, കോസ്‌റ്റിയൂം സുനില്‍ റഹ്മാന്‍, കലസംവിധാനം അരുണ്‍ പി അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, പിആര്‍ഒ ദേവസിക്കുട്ടി.

prp

Leave a Reply

*