ഐ.ഡി.ബി.ഐ ബാങ്ക്​, എല്‍.ഐ.സി ഓഹരികള്‍ വിറ്റഴിക്കും

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ്​ ലക്ഷ്യമിടുന്നതെന്ന്​ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഐ.ഡി.ബി.ഐ ബാങ്കി​​െന്‍റ അവശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. എല്‍.ഐ.സിയുടെ പ്രാഥമിക ഓഹരികളും വില്‍പന നടത്തും.

ശക്തമായ സമ്ബദ്‌വ്യവസ്ഥക്കായി വിശ്വസനീയവും കരുത്തുറ്റതുമായ സാമ്ബത്തിക മേഖല നിര്‍ണായകമാണെന്ന്​ ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ക്ക്​ 3.5 കോടി രൂപയുടെ മൂലധനം നല്‍കി.

നിക്ഷേപക ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച്​ ലക്ഷമായി ഉയര്‍ത്തും. ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമാണെന്ന് മന്ത്രി ആവര്‍ത്തിച്ചു.

prp

Leave a Reply

*