ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ഗുസ്തി താരം രവീന്ദര്‍ കുമാറിന് നാലു വര്‍ഷത്തെ വിലക്ക്

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം രവീന്ദര്‍ കുമാറിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നാലു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അണ്ടര്‍ 23 ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ താരമാണ് രവീന്ദര്‍ കുമാര്‍. അനുവദനീയമായതിലും കൂടുതല്‍ അളവ് നിരോധിച്ച മരുന്ന് രവീന്ദര്‍ ഉപയോഗിച്ചതായി നാഡയുടെ പരിശോധനയില്‍ വ്യക്തമായി.

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ താരത്തിന്റെ മെഡലുകളും നഷ്ടമാകും. 2019 ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളിലായി നടത്തപ്പെട്ട ദേശീയ പോലീസ് കള്‍ച്ചറല്‍ ചാമ്ബ്യന്‍ഷിപ്പിനിടെയാണ് രവീന്ദറിന്റെ സാമ്ബള്‍ പരിശോധനയ്ക്കായി എടുക്കുന്നത്. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ വിലക്ക് നിലവില്‍വരും.

prp

Leave a Reply

*