കൊറോണയില്‍ വിറച്ച്‌​ ഓഹരി വിപണി; നാല്​ ദിവസ​ത്തിനിടെ ബോംബെ സൂചിക 1400 പോയിന്‍റ്​ ഇടിഞ്ഞു

മുംബൈ: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ്​ ബാധ ഇന്ത്യന്‍ ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കുന്നു. നാല്​ ദിവസത്തിനിടെ ​ബോംബെ സൂചിക സെന്‍സെക്​സില്‍ 1400 പോയി​ന്‍റി​​െന്‍റ നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. ദേശീയ സൂചിക നിഫ്​റ്റി 11,700 പോയിന്‍റിന്​ താഴെ പോകുന്നതിനും ​കൊറോണ കാരണമായി. 392 പോയിന്‍റി​​െന്‍റ നഷ്​ടമാണ്​ സെന്‍സെക്​സില്‍ ഇന്ന്​ രേഖപ്പെടുത്തിയത്​. നിഫ്​റ്റി 119 പോയിന്‍റും ഇടിഞ്ഞു.

സണ്‍ഫാര്‍മ, ടാറ്റ മോ​ട്ടോഴ്​സ്​, മാരുതി സുസുക്കി, ഇന്‍ഫോസിസ്​ എന്നീ കമ്ബനികളാണ്​ നിഫ്​റ്റിയില്‍ നഷ്​ടം രേഖപ്പെടുത്തിയത്​. യെസ്​ ബാങ്ക്​, ഭാരതി ഇന്‍ഫ്രാടെല്‍, എസ്​.ബി.ഐ, ബ്രിട്ടാനിയ ഇന്‍ഡസ്​ട്രീസ്​, എച്ച്‌​.സി.എല്‍ എന്നീ കമ്ബനികള്‍ എന്‍.എസ്​.ഇയില്‍ നേട്ടം രേഖപ്പെടുത്തി.

സെക്​ടറുകളില്‍ ഓ​ട്ടോ രണ്ട്​ ​ശതമാനത്തി​​െന്‍റ നഷ്​ടം രേഖപ്പെടുത്തി. ഊര്‍ജം, ഇന്‍ഫ്രാ, ഐ.ടി, ഫാര്‍മ തുടങ്ങിയ സെക്​ടറുകളിലും നഷ്​ടം രേഖപ്പെടുത്തി.

prp

Leave a Reply

*