ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടം നിലനിര്‍ത്താവാതെ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു . സെന്‍സെക്‌സ് 284.84 പോയന്റ് താഴ്ന്ന് 40913.82ലും നിഫ്റ്റി 93.70 പോയന്റ് നഷ്ടത്തില്‍ 12035.80ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 817 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1591 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്

ഓഹരി വിപണി : വീഴ്ചയില്‍ നിന്നും കരകയറി, നേട്ടത്തില്‍ അവസാനിച്ചു മുംബൈ : മൂന്നാം ദിനം വീഴ്ചയില്‍ നിന്നും കരകയറി, ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 231.80 പോയിന്റ് ഉയര്‍ന്ന് 41198.66ലും നിഫ്റ്റി 73.70 പോയിന്റ് ഉയര്‍ന്നു 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1268 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1201 ഓഹരികള്‍ നഷ്ടത്തിലുമായപ്പോള്‍ 164 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ഭാരതി ഇന്‍ഫ്രടെല്‍, നെസ് ലെ, ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികള്‍ നേട്ടത്തിലും ഐഷര്‍ […]

ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത് വരാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ കമ്ബനിയുടെ ആദ്യത്തെ ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ. പുതിയ ബൈക്കിന്റെതെന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത് ഹീറോ ഇലക്‌ട്രിക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇലക്‌ട്രിക്ക് ബൈക്കുകള്‍ കമ്ബനി നിരത്തുകളില്‍ എത്തിക്കുന്നത്. സ്‌കൂട്ടര്‍ നിരയിലേക്ക് ഇതിനോടകം തന്നെ കമ്ബനി മോഡലുകളെ നിരത്തിലെത്തിച്ചിട്ടുണ്ട്. ഇലക്‌ട്രിക്ക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹീറോ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത് ഇതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ […]

ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യുമാണ് കു​റ​ഞ്ഞത്. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 2.60 രൂ​പ​യും ഡീ​സ​ലി​ന് 3.05 രൂ​പ​യും കു​റ​ഞ്ഞു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.48 രൂ​പ​യും ഡീ​സ​ലി​ന് 69.65 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 72.2 രൂ​പ​യും ഡീ​സ​ലി​ന് 68.33 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 72.52രൂ​പ​യും ഡീ​സ​ലി​ന് 68.65 രൂ​പ​യു​മാ​യി.

ഇന്ധനവില കുറഞ്ഞത് നിലവില്‍ വന്നു

കൊ​ച്ചി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ഒ​ന്ന​ര രൂ​പ കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്ക​നി​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ഒ​രു രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തി​യ വി​ല നി​ല​വി​ല്‍​വ​ന്നു. വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെ​ട്രോ​ളി​ന് 83.50 രൂ​പ​യും ഡീസലിന് 76.85 രൂപയുമാണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 84.83 രൂ​പ​യി​ലേ​ക്കു താഴ്ന്ന​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 78.11 രൂ​പ​യാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ വി​ല 83.75 […]

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ രൂപ 73.34ലേക്ക് താഴ്‌ന്നു. യുഎഇ ദിര്‍ഹത്തിന്‍റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍നിന്ന് വിദേശനിക്ഷേപകരുടെ പിന്‍വാങ്ങലാണ് രൂപയെ തുടര്‍ച്ചയായി ദുര്‍ബലപ്പെടുത്തുന്നത്. തിങ്കളാഴച മാത്രം 1841.63 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശനിക്ഷേപകര്‍ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയെ കൈയൊഴിയുന്ന വിദേശ നിക്ഷേപകര്‍ അമേരിക്കയടക്കം മറ്റ് ലാഭകരമായ വിപണികളിലേക്ക് മൂലധനം കടത്തുകയാണ്. വിപണിയിലെ പണദൗര്‍ലഭ്യത മറികടക്കുന്നതിന് ഒക്ടോബറില്‍ 36,000 കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുമെന്ന പ്രഖ്യാപനം റിസര്‍വ് […]

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി :സ്വര്‍ണ വില വീണ്ടും കൂടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22. 960 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2, 870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രൂപയുടെ വിലയിടിവ്; ഇറക്കുമതി നിര്‍ത്തി വച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: രൂപയുടെ വിലയിടിവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നിറുത്തി വച്ചു.അത്യാവശ്യ സാധാനങ്ങള്‍ ഒഴികെയുള്ളവയുടെ ഇറക്കുമതിയാണ് പൂര്‍ണ്ണമായും നിറുത്തിയത്. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നടപടി കൈകൊള്ളാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വിശകലന സമിതി തീരുമാനിച്ചു. യോഗം ഇന്നും തുടരും. അതേ സമയം രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും വര്‍ദ്ധിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ആശങ്കയിലാക്കി തുടര്‍ച്ചയായി ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ച്‌ നിറുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച്‌ ചേര്‍ന്ന […]

സ്വര്‍ണ്ണവില 160 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.  22, 840രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 2855 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നത്. സെപ്തംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

സ്വര്‍ണ്ണവില കുതിച്ചു തന്നെ…

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 22,680 രൂപയാണ് നിരക്ക്. ഗ്രാമിന്‍റെ മുകളില്‍ 20 രൂപയാണ് വിലയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. കര്‍ക്കിടക മാസം എത്തിയതോടെ കല്യാണങ്ങള്‍ കുറഞ്ഞതും പ്രളയവും വിപണിയെ ബാധിച്ചെന്ന് വ്യപാരികള്‍ പറയുന്നു. ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന വില. 2018-ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ആഗസ്റ്റ് […]