രൂപയുടെ വിലയിടിവ്; ഇറക്കുമതി നിര്‍ത്തി വച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: രൂപയുടെ വിലയിടിവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നിറുത്തി വച്ചു.അത്യാവശ്യ സാധാനങ്ങള്‍ ഒഴികെയുള്ളവയുടെ ഇറക്കുമതിയാണ് പൂര്‍ണ്ണമായും നിറുത്തിയത്.

കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നടപടി കൈകൊള്ളാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വിശകലന സമിതി തീരുമാനിച്ചു. യോഗം ഇന്നും തുടരും. അതേ സമയം രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും വര്‍ദ്ധിച്ചു.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ആശങ്കയിലാക്കി തുടര്‍ച്ചയായി ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ച്‌ നിറുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച്‌ ചേര്‍ന്ന സാമ്പത്തിക വിശകലന സമിതി അഞ്ച് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.

രൂപയുടെ മൂല്യം പിടിച്ച്‌ നിറുത്തുന്നതിന്‍റെ ഭാഗമായി കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ് കുറയ്ക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി അവശ്യ സാധനങ്ങള്‍ അല്ലാത്തവയുടെ ഇറക്കുമതി നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചു. എണ്ണ വില കൂടുന്നതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലി പറഞ്ഞു.

അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള വിദേശ വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയുള്ള ഉല്‍പന നിര്‍മ്മാണ മേഖലയില്‍ ഉള്ളവര്‍ക്ക് 50 ദക്ഷലക്ഷത്തിന്‍റെ ഡോളര്‍ വായ്പയായി സ്വീകരിക്കാം, ഈ സാമ്പത്തിക വര്‍ഷത്തെ മസാല ബോണ്ടുകളെ വിത്ത് ഹോള്‍ഡിങ്ങില്‍ നിന്നും ഒഴിവാക്കി.

ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകളുടെ വിപണനത്തിന് ഇനി നിയന്ത്രണം ഉണ്ടാകില്ല. അതേ സമയം പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 34 പൈസയും, ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്.ഇതോടെ പെട്രോള്‍ വില മുംബൈയില്‍ 89 രൂപയായി.

prp

Related posts

Leave a Reply

*